Wednesday, July 2, 2025 4:11 pm

ഇന്ത്യയില്‍ വേരുറപ്പിക്കാന്‍ പുതിയ തന്ത്രവുമായി ഭികരസംഘടനകള്‍, കമ്മ്യൂണിസ്റ്റ് സംഘടനകളുടെ പേരില്‍ താവളം പിടിക്കുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇന്ത്യയിലെ ഇസ്ലാമിക ഭീകരവാദം ഇനി കമ്മ്യൂണിസ്റ്റ് സംഘടനകളുടെ പേരില്‍. ജമ്മു കശ്മിരീലെ ഭീകര സംഘടനകളോടാണ് കമ്മ്യൂണിസ്റ്റ് സംഘടനകളുടെ പേരുകളിലേക്ക് മാറാന്‍ പാകിസ്ഥാന്‍ ചാരസംഘടന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. മുഖ്യധാരയില്‍ നിന്ന് പ്രവര്‍ത്തിക്കാനുള്ള അവസരവും പാക് ബന്ധം മറച്ചുവെക്കാനുള്ള സാഹചര്യവും ചൂണ്ടിക്കാട്ടിയാണ് ഭീകര സംഘടനകള്‍ക്ക് കമ്മ്യൂണിസ്റ്റ് സംഘടനകളോട് സാമ്യമുള്ള പേരുകള്‍ നല്‍കാന്‍ ഐഎസ്ഐ നിര്‍ദ്ദേശിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. മതമുദ്രാവാക്യങ്ങള്‍ ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്. മാര്‍ഗമല്ല, ലക്ഷ്യമാണ് പ്രധാനമെന്നാണ് ഐഎസ്ഐ നല്‍കുന്ന ഉപദേശം.

കമ്മ്യൂണിസ്റ്റ് പേരുകളിലേക്ക് മാറിയാല്‍ മുഖ്യധാരയില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ കഴിയും എന്നതും പ്രതിപക്ഷ കൂട്ടായ്മയില്‍ സ്വാധീനം സൃഷ്ടിക്കാന്‍ കഴിയും എന്നതും അനുകൂല ഘടകങ്ങളാണ്. കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ മനസുകളെ സംഘടനയിലേക്ക് ആകര്‍ഷിക്കാനും പിന്നീട് പരിശീലനം നല്‍കി ജിഹാദികളാക്കി മാറ്റാനും കഴിയും എന്നതാണ് ഐഎസ്ഐ ലക്ഷ്യം വെക്കുന്നത്. ജമ്മു കശ്മീരില്‍ സജീവമായ തീവ്രവാദ സംഘടനകളോട് കമ്മ്യൂണിസ്റ്റ് സംഘടനകളുടെ പേരിനോട് സാമ്യമുള്ള പേരിലേക്ക് മാറണമെന്നാണ് ഐഎസ്ഐ നിര്‍ദേശിച്ചിരിക്കുന്നത്. ‘ദ റെസിസ്റ്റന്‍സ് ഫ്രണ്ട്’ പോലുള്ള ഏതെങ്കിലും പേരിലേക്ക് മാറാനാണ് നിര്‍ദേശമെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. പ്രവര്‍ത്തകര്‍ക്കിടയില്‍ തങ്ങളെ കമ്മ്യൂണിസ്റ്റ് സംഘടനകളായി പ്രചരിപ്പിക്കാന്‍ ഐഎസ്ഐ ഈ ഗ്രൂപ്പുകളോട് പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജമ്മു കശ്മീരില്‍ എന്തെങ്കിലും ഭീകരപ്രവര്‍ത്തനം ഉണ്ടായാല്‍ വ്യക്തമായ തെളിവുകള്‍ സഹിതം ഇന്ത്യ എല്ലായ്‌പോഴും പാക്കിസ്ഥാനെ ഉത്തരവാദികളാക്കുന്നതില്‍ ഐഎസ്ഐ ആശങ്കാകുലരാണെന്നും റിപ്പോര്‍ട്ടുണ്ട്. ഇപ്പോള്‍ ചൈന ഒഴികെയുള്ള ഭൂരിഭാഗം രാജ്യങ്ങളും പാകിസ്താന്‍ അവരുടെ മണ്ണില്‍ നിന്ന് തീവ്രവാദത്തെ പിന്തുണയ്ക്കുന്നെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതും പാകിസ്താന് അന്താരാഷ്ട്ര തലത്തില്‍ തലവേദനയാണ്. കമ്മ്യൂണിസ്റ്റ് അല്ലെങ്കില്‍ ഇടതുപക്ഷ പേരുകളുള്ള പുതിയ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ തുറക്കാനും മതപരമായ മുദ്രാവാക്യങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാനും ഭീകര സംഘടനകളോട് ഐഎസ്ഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പാകിസ്ഥാന്റെ ഇടപെടലിലേക്ക് വിരല്‍ ചൂണ്ടുമെന്നതിനാലാണിത്. ഈ പുതിയ തന്ത്രത്തിലൂടെ പാകിസ്ഥാന്‍ രണ്ട് ലക്ഷ്യങ്ങളാണ് മുന്നില്‍കാണുന്നതെന്ന് ജമ്മു കാശ്മീരില്‍ വിന്യസിച്ചിരിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു.

ഒന്നാമതായി, ഭീകരപ്രവര്‍ത്തങ്ങളില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് യുഎസ്, യുകെ, ജര്‍മ്മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളെ ബോധ്യപ്പെടുത്താനാകും. രണ്ടാമതായി, ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് തങ്ങളെ ‘ബ്ലാക്ക് ലിസ്റ്റ്’ ചെയ്യുന്നത് ഒഴിവാക്കാനും കഴിയും. 2018 ജൂണ്‍ മുതല്‍ എഫ്എടിഎഫിന്റെ ഗ്രേ ലിസ്റ്റിലാണ് പാകിസ്താന്‍ ഉള്ളത്. ഈ വര്‍ഷം ഫെബ്രുവരി 22-ന് പാരീസില്‍ വെച്ച് നടക്കുന്ന എഫ്എടിഎഫിന്റെ യോഗത്തില്‍ ‘ബ്ലാക്ക് ലിസ്റ്റില്‍’ പാകിസ്താനെ ഉള്‍പ്പെടുത്താന്‍ സാധ്യതയുള്ളതിനാലാണ് പാകിസ്താന്റെ ഈ നീക്കമെന്നാണ് വിലയിരുത്തല്‍.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചെത്തോങ്കര–അത്തിക്കയം ശബരിമല പാതയുടെ നവീകരണം അവസാനഘട്ടത്തിലേക്ക്

0
കരികുളം : ചെത്തോങ്കര–അത്തിക്കയം ശബരിമല പാതയുടെ നവീകരണം അവസാനഘട്ടത്തിലേക്ക്. 6...

സൂംബ നൃത്തം നടപ്പാക്കുന്നതിനെ വിമര്‍ശിച്ച അധ്യാപകന്‍ ടി കെ അഷ്റഫിനെതിരെ നടപടിക്കൊരുങ്ങി സംസ്ഥാന വിദ്യാഭ്യാസ...

0
കോഴിക്കോട്: പൊതു വിദ്യാലയങ്ങളില്‍ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി സൂംബ നൃത്തം...

കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ കേന്ദ്രങ്ങൾ ആരംഭിക്കാൻ മോട്ടോർ വാഹന വകുപ്പ്

0
കൊച്ചി: കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ കേന്ദ്രങ്ങൾ ആരംഭിക്കാൻ മോട്ടോർ വാഹന വകുപ്പ്....

മങ്ങാരം ഗവ.യു പി സ്കൂളിൽ അധ്യാപക രക്ഷകർത്ത്യ സംഗമവും വാർഷിക പൊതു യോഗവും നടന്നു

0
പന്തളം : മങ്ങാരം ഗവ.യു പി സ്കൂളിൽ അധ്യാപക രക്ഷകർത്ത്യ...