Friday, July 4, 2025 6:03 pm

സസ്‌പെന്‍ഷന്‍ ഒര്‍ഡര്‍ വന്നപ്പോഴാണ് സഹപ്രവര്‍ത്തകരും അറിയുന്നത് അടുത്തിരുന്നത് കോടികളുടെ തട്ടിപ്പ് വീരനെന്ന്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം. മഞ്ചേരി കെഎസ്‌ഇബി ഓഫീസിലെ ജീവനക്കാരനായിരുന്നു അബ്ദുള്‍ സലാം ഓവുങ്കല്‍. രാജ്യത്തെ പ്രധാന അന്വേഷണ ഏജന്‍സികള്‍ അന്വേക്ഷിക്കുന്ന ആളാണെന്ന് സസ്പെന്‍ഷന്‍ ഉത്തരവ് എത്തിയപ്പോഴാണ് അടുത്തിരുന്ന ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകന്‍ പോലും അറിയുന്നത്. പെരുമാറ്റ ദൂഷ്യം ചൂണ്ടിക്കാട്ടിയാണ് കെഎസ്‌ഇബി നടപടി എടുത്തിരിക്കുന്നത്. ചിരിച്ചു കൊണ്ട് ഓഫീസില്‍ എത്തിയിരുന്ന ഒ എം എ സലാം പലപ്പോഴും ദീര്‍ഘ അവധിയില്‍ പോകാറുണ്ടായിരുന്നു.

കെ എസ് ഇ ബി യുടെ മഞ്ചേരി റീജണല്‍ ഓഡിറ്റ് ഓഫീസിലെ സീനിയര്‍ അസിസ്റ്റന്റായാണ് സലാം  ക്യാഷ്യറായാണ് സലാം സര്‍വ്വീസില്‍ പ്രവേശിക്കുന്നത്. രണ്ടു പ്രമോഷന്‍ പിന്നിട്ട് സീനിയര്‍ അസിസ്റ്റന്റുമായി. അടുത്ത സ്ഥാന കയറ്റത്തില്‍ സലാമിനെ കാത്തിരുന്നത് ഗസറ്റഡ് പദവി.

200കോടി യുടെ ബാങ്കിടപാട് നടത്തിയ വ്യക്തിയെന്ന് ഇഡി ആരോപിച്ച ആളാണ് തങ്ങള്‍ക്കൊപ്പം ജോലി ചെയ്തതെന്ന് ഏറ്റവും അടുത്ത സഹ പ്രവര്‍ത്തകര്‍ക്ക് വിശ്വസിക്കാനാ വുന്നില്ല. നേരത്തെ തന്നെ സലാം അന്വേഷണ ഏജന്‍സികളുടെ നിരീക്ഷത്തിലായിരുന്നു. വിവിധ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലുള്ള ഒരു സംഘടനയുടെ അഖിലേന്ത്യ ചെയര്‍മാനാണ് ഒഎംഎ സലാം.  എന്നാല്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സംശയാസ്പദമായ രീതിയിലുള്ള സാമ്പത്തിക ഇടപാട് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതും.

ആവശ്യമായ അനുമതികള്‍ കൂടാതെ ഒ എം എ സലാം നടത്തിയ വിദേശ യാത്രകളുമാണ് നടപടി എടുക്കാന്‍ കെ എസ് ഇ ബി യെ പ്രേരിപ്പിച്ചത് . ഇ ഡി യില്‍ നിന്നും മറ്റു കേന്ദ്ര ഏജന്‍സികളില്‍ നിന്നും രേഖാമൂലമുള്ള അറിയിപ്പ് ലഭിക്കുന്ന മുറക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് കെ.എസ് ഇ ബിയുടെ ആലോചന സര്‍വ്വീസിലിരിക്കെയുള്ള രാഷ്ട്രീയ പ്രവര്‍ത്തനം, കേന്ദ്ര ഏജന്‍സികള്‍ സംശയിക്കുന്ന സംഘടനയുടെ ഭാരവാഹി, വിദേശ നാണയ വിനിയ ചട്ടലംഘനം, രാജ്യതാല്‍പര്യത്തിനെതിരായുള്ള നീക്കങ്ങള്‍ ഇതിലൊക്കെ തന്നെ അന്വേഷണ ഏജന്‍സികള്‍ വ്യക്തത വരുത്തുന്നതോടെ സര്‍വ്വീസ് ചട്ട നിയമം അനുസരിച്ച്‌ സലാമിനെതിരെ കെ.എസ് സിബി തുടര്‍ നടപടി എടുക്കും

സിറിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സര്‍ക്കാരിന്റെ മുന്‍ കൂര്‍ അനുമതി വാങ്ങാതെ സന്ദര്‍ശനം നടത്തിയ ഒഎംഎ സലാം അവിടെ വെച്ച്‌ പല സംഘടനകളുമായി ബന്ധം സ്ഥാപിച്ചുവെന്നും ചില പരിശീലന ക്യാമ്പുകളില്‍ പോയെന്നും എന്‍ ഐ എ അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഈ മാസം ആദ്യം പോപ്പുലര്‍ ഫ്രണ്ടിന്റെ മറ്റു നേതാക്കളുടെ വീടുകളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തിയിരുന്നു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും നേതാക്കളുടെ വീടുകളിലും ഓഫീസുകളിലുമാണ് റെയ്ഡ് നടത്തിയത്. കേരളത്തില്‍ ദേശീയ കൗണ്‍സില്‍ അംഗങ്ങളായ ഏഴ് നേതാക്കളുടെ തിരുവനന്തപുരത്തും മലപ്പുറത്തുമുള്ള വീടുകളിലാണ് പരിശോധന നടന്നത്.

ചെന്നൈയില്‍ മൂന്നിടങ്ങളിലും മധുരയിലും തെങ്കാശിയിലും വരെ റെയ്ഡ് നടത്തി. പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ തുര്‍ക്കിയിലെ വിവാദ ചാരിറ്റി സംഘടനാ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഈ കൂടിക്കാഴ്ചയും വിദേശപണം സ്വീകരിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങളും റെയ്ഡിന് കാരണമായെന്ന് കരുതുന്നു.. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട സാമ്ബത്തിക ഇടപാടുകളും റെയ്ഡിന് പിന്നിലുണ്ടെന്നാണ് സൂചന. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ചെയര്‍മാന്‍ ഒഎംഎ സലാ മിന് പുറമെ ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരം എന്നിവരുടെ മലപ്പുറത്തെ വീടുകളിലും തിരുവനന്തപുരം കരമന സ്വദേശികൂടിയായ അഷ്റഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിലും പോപ്പുലര്‍ ഫ്രണ്ടിന്റെ മീഞ്ചന്തയിലെ ഓഫീസിലുമടക്കം ഇഡി സംഘം പരിശോന നടത്തിയിരുന്നു.

കൊച്ചിയില്‍ നിന്നുള്ള സംഘമാണ് തലസ്ഥാനത്ത് പരിശോധന നടത്തിയത്. തുര്‍ക്കിയിലെ വിവാദ ചാരിറ്റി സംഘടനയായ ഐഎച്ച്‌എച്ചുമായി പോപ്പുലര്‍ഫ്രണ്ട് നേതാക്കള്‍ കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. പോപ്പുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഇ എം അബ്ദുറഹ്മാന്‍, ദേശീയ കമ്മിറ്റി അംഗം പി. കോയ എന്നിവരാണ് ഐഎച്ച്‌എച്ച്‌ നേതാക്കളുമായി തുര്‍ക്കി തലസ്ഥാനമായ ഇസ്താംബുളില്‍ കൂടിക്കാഴ്ച നടത്തിയത്. അതേസമയം ഐ.ഐ.എച്ച്‌ സന്നദ്ധ സംഘടനയാണെന്നും കൂടിക്കാഴ്ചയില്‍ അസ്വാഭാവികതയില്ലെന്നുമാണ് പോപ്പുലര്‍ ഫ്രണ്ട് സംഭവത്തെ കുറിച്ച്‌ പ്രതികരിച്ചത്.2018 ഒക്ടോബര്‍ 20ന് ഇസ്താംബുളിലെ ഐ.എച്ച്‌.എച്ച്‌ ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വൈസ് ചെയര്‍മാന്‍ ഇ.എം അബ്ദുറഹ്മാന്‍, ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പി കോയ, ഐ.എച്ച്‌.എച്ച്‌ സെക്രട്ടറി ദംറുസ് ഐദിന്‍, വൈസ് പ്രസിഡന്റ് ഹുസൈന്‍ ഒറുക് എന്നിവരുമായായിരുന്നു കൂടിക്കാഴ്ച.

തുര്‍ക്കി പ്രസിഡന്റ് ത്വയ്യിബ് എര്‍ദോഗാന്റെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഐഎച്ച്‌എച്ച്‌. സന്നദ്ധ, മനുഷ്യാവകാശ മേഖലകളില്‍ ഇടപെടുന്ന ഈ സംഘടനയ്ക്ക് അല്‍ ഖായിദയുമായി ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. മേഖലയിലെ ഭീകരസംഘടനകള്‍ക്ക് ഐഎച്ച്‌എച്ച്‌ സാമ്ബത്തിക സഹായം നല്‍കുന്നുണ്ടെന്നാണ് ആരോപണം.അതേസമയം ഐഎച്ച്‌എച്ച്‌ ഒരു സന്നദ്ധ സംഘടനയാണെന്നും കൂടിക്കാഴ്ചയെ വിവാദമാക്കുന്നത് എര്‍ദോഗാന്‍ വിരുദ്ധ രാഷ്ട്രീയ ചേരിയാണെന്നും പോപ്പുലര്‍ ഫ്രണ്ട് ആരോപിച്ചിരുന്നു. തുര്‍ക്കി സന്ദര്‍ശന വേളയില്‍ അവിടത്തെ ജീവകാരുണ്യ സംഘടനയുടെ ഓഫീസ് സന്ദര്‍ശിക്കുകയാണ് ചെയ്തതെന്ന് കൂടിക്കാഴ്ച നടത്തിയവരിലൊരാളായ ഇ.എം അബ്ദുറഹ്മാന്‍ വെളിപ്പെടുത്തിയിരുന്നു.

 

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മരണപ്പെട്ട ബിന്ദുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉചിതമായ സഹായം നല്‍കുമെന്നും മുഖ്യമന്ത്രി

0
തിരുവന്തപുരം : കോട്ടയം മെഡിക്കല്‍ കോളജിലുണ്ടായതുപോലുള്ള ദൗര്‍ഭാഗ്യകരവും വേദനാജനകവുമായ അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള...

ഇടുക്കിയിൽ ആശുപത്രി ജീവനക്കാരുടെ അനാസ്ഥ മൂലം ഗർഭസ്ഥ ശിശു മരിച്ചതായി പരാതി

0
ഇടുക്കി: ആശുപത്രി ജീവനക്കാരുടെ അനാസ്ഥ മൂലം ഗർഭസ്ഥ ശിശു മരിച്ചതായി പരാതി....

തോന്നിയ സ്ഥലത്ത് ഓട്ടോ പാർക്ക്‌ ചെയ്ത് പിന്നീട് സ്റ്റാൻഡിന്റെ അവകാശം ഉന്നയിക്കുവാൻ നിയമം അനുവദിക്കുന്നില്ല

0
ലോണെടുത്തു പണിത കടമുറി കെട്ടിടമാണ്. വാടകയ്ക്ക് കൊടുക്കുവാൻ തീരുമാനിച്ചപ്പോഴാണ് കടകളുടെ മുൻവശത്ത്...

എയര്‍ ഇന്ത്യക്കെതിരെ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍

0
അഹമ്മദാബാദ്: എയര്‍ ഇന്ത്യക്കെതിരെ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍. നഷ്ടപരിഹാര...