ഇന്ത്യയ്‌ക്കെതിരെ ഭീകരസംഘടനയായ അല്‍ ഖ്വയ്ദ ; പ്രതികാരം ചെയ്യുമെന്ന് ഭീഷണി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരെ ജിഹാദ് (വിശുദ്ധ യുദ്ധം) ആഹ്വാനം ചെയ്ത് ഭീകരസംഘടനയായ അല്‍ ഖ്വയ്ദ. പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഭീഷണി. പാകിസ്ഥാനെതിരെ ഇന്ത്യയുടെ ആക്രമണം എന്ന തലക്കെട്ടില്‍ അല്‍ഖ്വയ്ദ ഇന്‍ ദ സബ്‌കോണ്ടിനെന്റ് ആണ് ഭീഷണി പ്രസ്താവന പുറത്തിറക്കിയിക്കുന്നത്. പാകിസ്ഥാന്‍ മണ്ണില്‍ ഇന്ത്യ നടത്തിയ കടന്നുകയറ്റത്തിന് ശക്തമായ പ്രതികാരം ചെയ്യുമെന്ന് അല്‍ ഖ്വയ്ദ പറയുന്നു. ഇതിനായി പാകിസ്ഥാന് പിന്നില്‍ അണിചേരാന്‍ സംഘടന ആവശ്യപ്പെട്ടു. ഇന്ത്യയിലെ ഹിന്ദുത്വ-ബിജെപി സര്‍ക്കാര്‍ പാകിസ്ഥാനിലെ പള്ളികളും വീടുകളും ആക്രമിച്ചിരിക്കുന്നു.

നിരവധി മുസ്ലിങ്ങളാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരെല്ലാം സ്വര്‍ഗരാജ്യം പൂകി. ഇന്ത്യന്‍ ഭരണകൂടം നടത്തുന്ന ക്രൂരതകളുടെ കറുത്ത അധ്യായങ്ങളിലൊന്നു കൂടിയാണ് ഈ ബോംബാക്രമണം. ഇസ്ലാമിനും മുസ്ലിങ്ങള്‍ക്കുമെതിരായ ഇന്ത്യയുടെ യുദ്ധം പഹല്‍ഗാം ആക്രമണത്തിന് ശേഷം ആരംഭിച്ചതല്ല, അത് പതിറ്റാണ്ടുകളായി തുടര്‍ന്നു വരുന്നതാണ്. ഇന്ത്യയിലെ മുസ്ലിങ്ങള്‍ കടുത്ത അടിച്ചമര്‍ത്തലാണ് നേരിടുന്നത്. ഹിന്ദുത്വ ശക്തികള്‍ നയിക്കുന്ന ഇന്ത്യന്‍ സര്‍ക്കാര്‍ ഈ ഉപഭൂഖണ്ഡത്തില്‍ നിന്നും മുസ്ലിങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്യാനായി സൈനികവും, രാഷ്ട്രീയവും, സാംസ്‌കാരികവുമായ പരിശ്രമത്തിലാണ്.

ഈ സാഹചര്യത്തില്‍ ഇസ്ലാമിനെ പ്രതിരോധിക്കാനായി രംഗത്തിറങ്ങേണ്ടത് ഓരോ മുസ്ലിം പോരാളികളുടേയും കടമയാണ്. ഇസ്ലാമിനെതിരായ കടന്നാക്രമണങ്ങള്‍ക്കെതിരെ പ്രതികാരം ചെയ്യണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ പാകിസ്ഥാനിലെ ഒമ്പത് ഭീകര ക്യാംപുകളാണ് തകര്‍ത്തത്. ഭീകരസംഘടനകളായ ലഷ്‌കര്‍ ഇ തയ്ബ, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയവയുടെ തന്ത്രപ്രധാന കേന്ദ്രങ്ങളും തകര്‍ത്തവയില്‍ ഉള്‍പ്പെടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണവിപണിയില്‍ കോടികളുടെ വിളവെടുപ്പുമായി കുടുംബശ്രീ

0
തിരുവനന്തപുരം: ഓണവിപണിയില്‍ കോടികളുടെ വിളവെടുപ്പുമായി കുടുംബശ്രീ. സംസ്ഥാനത്ത് നടപ്പാക്കുന്ന 'ഓണക്കനി',...

ഡെറാഡൂണിൽ ബജ്‌രംഗ് ദൾ പ്രവർത്തകരുമായുണ്ടായ തർക്കത്തിൽ ജിം ഉടമയ്ക്ക് ആശ്വാസം

0
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ബജ്‌രംഗ് ദൾ പ്രവർത്തകരുമായുണ്ടായ തർക്കത്തിൽ ജിം ഉടമയ്ക്ക്...

ബ്രിക്സ് ഉച്ചകോടിയിലേക്ക് ഇറാൻ പ്രസിഡന്‍റിനെ ക്ഷണിച്ച് മോദി

0
ബിഷ്കെക്ക്: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും...

ഒരുമിച്ച് മദ്യപിക്കുന്നതിനിടെ യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു

0
ബെംഗളൂരു: കർണാടകയിലെ ബെളഗാവി ജില്ലയിൽ ചിക്കൻ കഷണങ്ങളെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവ്...