ന്യൂയോര്‍ക്ക് : കേരളത്തിലും കര്‍ണാടകയിലും തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ശക്തമായ സാന്നിധ്യമുണ്ടെന്ന് യു.എന്‍ റിപ്പോര്‍ട്ട്. ഐഎസ്, അല്‍ക്വയ്ദ, ഇവരുമായി ബന്ധമുള്ള വ്യക്തികള്‍ എന്നിവരെക്കുറിച്ചു പ്രതിപാദിക്കുന്ന അനലിറ്റിക്കല്‍ സപ്പോര്‍ട്ട് ആന്‍ഡ് സാംഗ്ഷന്‍സ് മോണിട്ടറിംഗ് ടീമിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
റിപ്പോര്‍ട്ട് അനുസരിച്ച് 2019 മേയ് പത്തിനു പ്രഖ്യാപിച്ച ഐഎസ് ഇന്ത്യന്‍ അഫിലിയേറ്റില്‍ (ഹിന്ദ് വിലയ) എന്ന ഭീകര സംഘടനയില്‍ 180 മുതല്‍ 200 വരെ അംഗങ്ങളുണ്ട്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍ക്വയ്ദ അഫ്ഗാനിസ്ഥാനിലെ നിമ്രൂസ്, ഹെല്‍മണ്ട്, കാണ്ഡഹാര്‍ പ്രവിശ്യകളില്‍നിന്ന് താലിബാന്റെ കുടക്കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. സംഘത്തില്‍ ബംഗ്ലാദേശ്, ഇന്ത്യ, മ്യാന്മര്, പാക്കിസ്ഥാന് എന്നീ രാജ്യങ്ങളില്‍നിന്ന് ആളുകള്‍ ചേര്‍ന്നിട്ടുണ്ട്.