തിരുവനന്തപുരം: വാഗമണ്ണില്‍ തീവ്രവാദികളെത്തിയെന്ന് സൂചന. സിമി ക്യാമ്പില്‍ സഹായമെത്തിച്ചവരുമായി ബന്ധമുണ്ടോയെന്നും പോലീസ് നിരീക്ഷിക്കുന്നു. വാഗമണ്ണില്‍ മുമ്പ് സിമി ക്യാമ്പ് നടന്ന സ്‌ഥലത്തിനുസമീപം വീണ്ടും തീവ്രവാദികളെത്തിയെന്നാണ് വിവരം. കഴിഞ്ഞ ഡിസംബര്‍ 17 നാണ് സിമി ക്യാമ്പിനു സമീപം ഏഴു പേരടങ്ങുന്ന സംഘം കര്‍ണാടക രജിസ്‌ട്രേഷനുള്ള വാഹനത്തില്‍ എത്തിയത്. കെ.എ 05-എ.ജി 26 എന്ന നമ്പരിലുള്ള ടോയോട്ട എത്തിയോസിലാണ് സംഘം എത്തിയതെങ്കിലും അന്വേഷണത്തില്‍ വ്യാജമാണെന്നു മനസ്സിലായി .
ഈ നമ്പരില്‍ കര്‍ണാടകത്തിലുള്ളത് ഒരു ലോറിയാണെന്നാണു പോലീസ് കണ്ടെത്തി. പുലര്‍ച്ചെ രണ്ടരയോടെ സിമി ക്യാമ്പ് നടന്ന സ്‌ഥലത്തിന് സമീപം തകരാറിലായ നിലയില്‍ ഈ വണ്ടി കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസ് എത്തിയപ്പേഴേയ്‌ക്കും ഇവര്‍ വാഹനവുമായി കടന്നു. നിസ്‌കരിക്കാന്‍ എത്തിയതാണെന്ന് ഇവര്‍ നാട്ടുകാരോട് പറഞ്ഞെങ്കിലും പള്ളിയില്‍ ചെന്നിട്ടില്ലെന്നു പോലീസ് സ്‌ഥിരികരിച്ചിട്ടുണ്ട്. ഹിന്ദിയാണ് സംസാരിച്ചത്.
മുമ്പ് വാഗമണ്ണില്‍ സിമി ക്യാമ്പ് നടന്നപ്പോള്‍ സഹായിച്ച പലരും ഇടുക്കി കാഞ്ഞാര്‍ സ്വദേശികളാണ്. ഇവരില്‍ പലരും ഇപ്പോള്‍ കോടീശ്വരന്‍മാരാണ്. കാഞ്ഞാറില്‍ നിന്നുള്ള ഒരു ഓട്ടോറിക്ഷാക്കാരനാണ് അരി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വാഗമണ്‍ സിമി ക്യാമ്പില്‍ എത്തിച്ചിരുന്നതെന്ന് എന്‍.ഐ.എ സ്‌ഥിരീകരിച്ചിരുന്നു. ഇവരും നിലവില്‍ ഇപ്പോള്‍ എത്തിയ ഏഴംഗസംഘവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. ഇതു സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഡി.ജി.പിക്കും എന്‍.ഐ.എയ്‌ക്കും കൈമാറിയിട്ടുണ്ട്.