ജമ്മുകശ്മീരിലെ പുല്‍വാമ ജില്ലയില്‍ ബി.ജെ.പി. നേതാവിനെ ഭീകരര്‍ വെടിവെച്ചു കൊന്നു

For full experience, Download our mobile application:
Get it on Google Play

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ബി.ജെ.പി. നേതാവിനെ ഭീകരര്‍ വെടിവെച്ചു കൊന്നു. കൗണ്‍സിലറായ രാകേഷ് പണ്ഡിറ്റാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു ആക്രമണം. ആക്രമികളെ കണ്ടെത്താന്‍ പ്രദേശത്ത് പോലീസ് തിരച്ചില്‍ തുടരുകയാണ്.

സുഹൃത്തിനെക്കണ്ട് മടങ്ങുകയായിരുന്ന രാകേഷിനെ മൂന്നംഗസംഘം ആക്രമിക്കുകയായിരുന്നു. സുഹൃത്തിന്റെ മകള്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു. സുരക്ഷാഭീഷണിയെത്തുടര്‍ന്ന് രാകേഷിന് പോലീസ് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സുരക്ഷാസേനാംഗങ്ങളെ കൂട്ടാതെയാണ് ഇദ്ദേഹം സുഹൃത്തിനെ കാണാന്‍ പോയതെന്ന് പോലീസ് വക്താവ് പറഞ്ഞു. സംഭവത്തെ ജമ്മുകശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ അപലപിച്ചു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....