കാത്തിരിപ്പിൻ്റെ ഒരു സുഖം ഇഷ്ടപ്പെടുന്നവരായിരിക്കണം ടെസ്‌ലയുടെ സൈബർ ട്രക്ക് ബുക്ക് ചെയ്തവർ. കാരണം വേറൊന്നുമല്ല പറഞ്ഞതിലും ഒരു രണ്ട് വർഷം വൈകി ആണെങ്കിലും അവരുടെ സൈബര്‍ട്രക്ക് പുറത്തിറക്കിയിരിക്കുകയാണ്. ടെക്സസിലെ ജിഗ ഫാക്ടറിയിൽ നിന്നാണ് ആദ്യ സൈബർട്രക് പുറത്തിറങ്ങിയിരിക്കുന്നത്. ഈ സെപ്റ്റംബറോടെ പൂര്‍ണ ശേഷിയില്‍ സൈബര്‍ട്രക്ക് ഉത്പാദനം ആരംഭിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. മറ്റൊരു വൈദ്യുത വാഹനം ട്രക്കിൽ നിന്ന് ചാർജ് ചെയ്യാനാകുമെന്നതാണ് ഇതിൻ്റെ സവിശേഷത. 2023ലെ ടെസ്‌ലയുടെ ഇന്‍വെസ്റ്റര്‍ ഡേയിലാണ് ആദ്യമായി ബൈ ഡയറക്ഷണല്‍ ചാര്‍ജിങ് സാങ്കേതികവിദ്യ കമ്പനി അവതരിപ്പിച്ചത്. വേണ്ടി വന്നാൽ ഒരു ടെസ്‌ല കാർ ചാർജ് ചെയ്യാനുളള ശേഷി ഈ ട്രക്കിനുണ്ട് എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ടെസ്‌ല സൈബർട്രക്കിന്റെ ക്യാബിനിൽ 17 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സംവിധാനവും അത് പോലെ തന്നെ പുതിയ യൂസർ ഇന്റർഫേസും ഒപ്പം ആറ് പേർക്ക് ഇരിക്കാൻ സാധിക്കുന്ന സ്ഥലവുമുണ്ട്. വെറും 2.9 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ തങ്ങളുടെ ഇലക്ട്രിക് പിക്ക്-അപ്പിന് കഴിയുമെന്നും ഒറ്റ ചാർജിൽ 800 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുമെന്നാണ് ടെസ്‌ല അവകാശപ്പെടുന്നത്. മാത്രമല്ല മോഡലിന് അഡാപ്റ്റീവ് എയർ സസ്‌പെൻഷനും ലഭിക്കുന്നത് കൊണ്ട് കൂടുതൽ സുഖപ്രദമായ റൈഡ് വാഗ്ദാനം ചെയ്യും, അത് പോലെ തന്നെ വാഹനം നമ്മുടെ ഇഷ്ടത്തിന് നാല് ഇഞ്ച് താഴ്ത്തുകയോ ഉയർത്തുകയോ ചെയ്യാം.
ടെസ്‌ല സൈബർട്രക്ക് റിസർവേഷൻ ട്രാക്കറിന്റെ കണക്കനുസരിച്ച്, 48 ശതമാനം ബുക്കിംഗുകൾ മിഡ് ലെവൽ ഡ്യുവൽ മോട്ടോർ ട്രിമ്മിനും 44.5 ശതമാനം ട്രൈ-മോട്ടോർ വേരിയന്റിനും ബാക്കി 7.5 ശതമാനം എൻട്രി ലെവൽ സിംഗിൾ-മോട്ടോർ മോഡലിനുമാണ്. മാത്രമല്ല ഇതിൽ, 74.3 ശതമാനം റിസർവേഷനുകളിൽ ഫുൾ സെൽഫ് ഡ്രൈവിംഗ് ഓപ്ഷൻ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ഒരു കാലത്ത് വാഹന വ്യവസായത്തിലെ ഏറ്റവും വലിയ പണം നഷ്‌ടപ്പെട്ടവരിൽ ഒരു ബ്രാൻഡായിരുന്നു ടെസ്‌ല, കഴിഞ്ഞ വർഷം ഒരു വാഹനത്തിന്റെ ലാഭത്തിൽ ഏറ്റവും പ്രധാന എതിരാളികളെക്കാൾ മികച്ച ലീഡ് നേടിയതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. 2022-ന്റെ മൂന്നാം പാദത്തിൽ ടെസ്‌ല ഒരു വാഹനത്തിന്റെ മൊത്ത ലാഭത്തിൽ $15,653 നേടി. അതായത് ഫോക്‌സ്‌വാഗൺ എജിയുടെ ഇരട്ടിയിലധികം, ടൊയോട്ട മോട്ടോർ കോർപ്പറേഷന്റെ നാലിരട്ടിയോളം വരും, ഫോർഡ് മോട്ടോർ കമ്പനിയേക്കാൾ അഞ്ചിരട്ടി.
കഴിഞ്ഞ വർഷമാണ് ഇന്ത്യയിലേക്ക് കമ്പനി വരുന്നതിനായി ആഗ്രഹം പ്രകടിപ്പിച്ചത്, എന്നാൽ ഇലക്ട്രിക് കാറുകളുടെ ഇറക്കുമതി നികുതി കുറയ്ക്കണമെന്ന കമ്പനിയുടെ അപേക്ഷ കേന്ദ്ര ഗവൺമെൻ്റ് തള്ളി കളഞ്ഞിരുന്നു. അത് പോലെ ഇന്ത്യയിൽ ഇവികൾ വിൽക്കാൻ അനുവദിക്കുന്നതിന് മുൻപായി കമ്പനി ഇന്ത്യയിൽ നിർമാണ കേന്ദ്രം സ്ഥാപിക്കുമെന്നാണ് കേന്ദ്രം വിചാരിക്കുന്നത്. 2030 -ഓടെ വർഷം 2 കോടി യൂണിറ്റുകളുടെ ഉൽപ്പാദനം എന്ന ലക്ഷ്യത്തിലേയ്ക്കാണ് ടെസ്‌ല നീങ്ങുന്നത്. അത് ലക്ഷ്യം കണ്ടാൽ വാഹന വിപണിയിൽ പിന്നെ ഒരേ ഒരു രാജാവേ കാണു. അത് ഇലോൺ മസ്കിൻ്റെ ടെസ്‌ലയായിരിക്കും. കാരണം അത് പോലെ വിൽപ്പനയാണ് എല്ലാ വർഷവും കമ്പനി കാഴ്ച്ചവയ്ക്കുന്നത്. ഒരു കാലത്ത് വാഹന വ്യവസായത്തിലെ ഏറ്റവും വലിയ പണം നഷ്‌ടപ്പെട്ടവരിൽ ഒരു ബ്രാൻഡായിരുന്നു ടെസ്‌ല, കഴിഞ്ഞ വർഷം ഒരു വാഹനത്തിന്റെ ലാഭത്തിൽ ഏറ്റവും പ്രധാന എതിരാളികളെക്കാൾ മികച്ച ലീഡ് നേടിയതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
2022-ന്റെ മൂന്നാം പാദത്തിൽ ടെസ്‌ല ഒരു വാഹനത്തിന്റെ മൊത്ത ലാഭത്തിൽ $15,653 നേടി. അതായത് ഫോക്‌സ്‌വാഗൺ എജിയുടെ ഇരട്ടിയിലധികം, ടൊയോട്ട മോട്ടോർ കോർപ്പറേഷന്റെ നാലിരട്ടിയോളം വരും, ഫോർഡ് മോട്ടോർ കമ്പനിയേക്കാൾ അഞ്ചിരട്ടി. ഈ വർഷത്തിന്റെ ഭൂരിഭാഗവും, ടെസ്‌ല അതിന്റെ ഏറ്റവും ജനപ്രിയ വാഹനങ്ങളായ മോഡൽ Y SUV പോലെയുള്ള വാഹനത്തിൻ്റെ വിലകൾ കൂട്ടിയിരുന്നു. സെമികണ്ടക്ടറുകളുടേയും മറ്റ് സാമഗ്രികളുടേയും ക്ഷാമം വാഹന വ്യവസായ ഉൽപ്പാദനം കുറയ്‌ക്കുന്നതിന് കാരണമായിട്ടുണ്ട്.