Sunday, March 9, 2025 2:11 pm

18 പേരെ പരിശോധിക്കുമ്പോള്‍ 15 പേര്‍ പോസിറ്റീവാകുന്നു ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 83.33 ശതമാനം ; തെറ്റ് പറ്റിയെന്ന് അധികൃതര്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : അതിരപ്പിള്ളി പഞ്ചായത്തില്‍ നടത്തിയ കൊവിഡ് പരിശോധനയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 83.33 ശതമാനത്തിലേക്കെത്തി. സംസ്ഥാന വാര്‍ റൂമില്‍ കിട്ടിയ കണക്കുകള്‍ പ്രകാരം ഇവിടെ പതിനെട്ട് പേരെ പരിശോധിക്കുമ്പോള്‍ പതിനഞ്ച് പേര്‍ പോസിറ്റീവാകുന്നു. വെറ്റിലപ്പാറ കുടുംബാരോഗ്യകേന്ദ്രത്തിലാണ് പരിശോധന നടന്നത്.

അതേസമയം വിവരങ്ങള്‍ കമ്പ്യൂട്ടറിലേക്ക് എന്റര്‍ ചെയ്തപ്പോള്‍ തെറ്റുപറ്റിയെന്നാണ് കുടുംബാരോഗ്യകേന്ദ്രത്തിലെ അധികൃതര്‍ പറയുന്നത്. നാല്‍പത്തിനാല് പേരെ പരിശോധിച്ചപ്പോള്‍ പതിനഞ്ച് പേരില്‍ മാത്രമാണ് രോഗം കണ്ടെത്താനായത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35 ശതമാനം മാത്രമാണെന്നും അധികൃതര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ കണക്കുകള്‍ പുറത്തുവിട്ടപ്പോഴാണ് തെറ്റുപറ്റിയ വിവരം പുറത്തറിയുന്നത്. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി പഞ്ചായത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ജില്ലയിലെ 11 പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിനു മുകളിലാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇൻഡോറിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

0
ഇൻഡോർ: ദ്വാരകാപുരിയിൽ മൂന്നാം വർഷ കോളേജ് വിദ്യാർത്ഥി കോളേജിൻ്റെ മൂന്നാം നിലയിൽ...

ജില്ലയില്‍ പോലീസ്‌ നടത്തിയ രാത്രികാല പരിശോധനയില്‍ എം.ഡി.എം.എയും ഇ-സിഗരറ്റും പിടികൂടി ; നിരവധി പേര്‍...

0
പത്തനംതിട്ട : റേഞ്ച്‌ ഡി.ഐ.ജിയുടെ നിര്‍ദേശപ്രകാരം ജില്ലയില്‍ പോലീസ്‌ നടത്തിയ...

കാട്ടുപന്നി ആക്രമണം : മൊകേരി പഞ്ചായത്തിൽ ടാസ്‌ക് ഫോഴ്‌സ് പ്രവർത്തനം തുടങ്ങി

0
കണ്ണൂർ : മൊകേരി പഞ്ചായത്തിലെ വള്ള്യായിൽ കാട്ടുപന്നി ആക്രമണത്തിൽ കർഷകൻ എ.കെ....

സി.പി.ഐ-കേരള കോൺഗ്രസ്​ തർക്കം ; മണിമലയിൽ ക്ഷേമകാര്യസ്ഥിരം സമിതി യുഡിഎഫിന്

0
മ​ണി​മ​ല : എ​ൽ.​ഡി.​എ​ഫ് ഭ​രി​ക്കു​ന്ന മ​ണി​മ​ല പ​ഞ്ചാ​യ​ത്തി​ല്‍ യു.​ഡി.​എ​ഫി​ന്​ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ...