18 പേരെ പരിശോധിക്കുമ്പോള്‍ 15 പേര്‍ പോസിറ്റീവാകുന്നു ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 83.33 ശതമാനം ; തെറ്റ് പറ്റിയെന്ന് അധികൃതര്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : അതിരപ്പിള്ളി പഞ്ചായത്തില്‍ നടത്തിയ കൊവിഡ് പരിശോധനയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 83.33 ശതമാനത്തിലേക്കെത്തി. സംസ്ഥാന വാര്‍ റൂമില്‍ കിട്ടിയ കണക്കുകള്‍ പ്രകാരം ഇവിടെ പതിനെട്ട് പേരെ പരിശോധിക്കുമ്പോള്‍ പതിനഞ്ച് പേര്‍ പോസിറ്റീവാകുന്നു. വെറ്റിലപ്പാറ കുടുംബാരോഗ്യകേന്ദ്രത്തിലാണ് പരിശോധന നടന്നത്.

അതേസമയം വിവരങ്ങള്‍ കമ്പ്യൂട്ടറിലേക്ക് എന്റര്‍ ചെയ്തപ്പോള്‍ തെറ്റുപറ്റിയെന്നാണ് കുടുംബാരോഗ്യകേന്ദ്രത്തിലെ അധികൃതര്‍ പറയുന്നത്. നാല്‍പത്തിനാല് പേരെ പരിശോധിച്ചപ്പോള്‍ പതിനഞ്ച് പേരില്‍ മാത്രമാണ് രോഗം കണ്ടെത്താനായത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35 ശതമാനം മാത്രമാണെന്നും അധികൃതര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ കണക്കുകള്‍ പുറത്തുവിട്ടപ്പോഴാണ് തെറ്റുപറ്റിയ വിവരം പുറത്തറിയുന്നത്. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി പഞ്ചായത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ജില്ലയിലെ 11 പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിനു മുകളിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...