പരീക്ഷണ ഓട്ടം ഉടൻ ; വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ അടുത്ത മാസം മുതൽ ട്രാക്കുകളിലേക്ക്..

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഹ്രസ്വദൂര യാത്രകൾക്കായുള്ള വന്ദേ മെട്രോ ട്രെയിനുകളുടെ പരീക്ഷണ ഓട്ടം ജൂലൈയിൽ നടത്തുമെന്ന് ഇന്ത്യൻ റെയിൽവേ. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളും അടുത്ത മാസം ട്രാക്കുകളിലിറങ്ങുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. വന്ദേ മെട്രോ ട്രെയിനുകൾ 100-250 കിലോമീറ്റർ വരെ ദൂരമുള്ള പാതകളിൽ സഞ്ചരിക്കുമ്പോൾ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ 1,000 കിലോമീറ്ററിലധികം ദൂരം വരുന്ന റൂട്ടുകളിൽ സർവീസ് നടത്തും. വന്ദേഭാരത് ട്രെയിനുകളുടെ മിനിപതിപ്പെന്ന പോലെയാണ് വന്ദേ മെട്രോ ട്രെയിനുകൾ ട്രാക്കുകളിലിറങ്ങുന്നത്. ഹ്രസ്വദൂര സർവീസുകളാണ് ട്രെയിനുകൾ നടത്തുന്നതെങ്കിലും ഇവയ്‌ക്ക് പാസഞ്ചർ ട്രെയിനുകൾ പോലെ എല്ലാ സ്ഥലത്തും സ്റ്റോപ്പുകളുുണ്ടാവില്ല.

വന്ദേ മെട്രോ ട്രെയിനുകൾ ഏകദേശം 124 നഗരങ്ങളെ ബന്ധിപ്പിക്കും. തുടക്കത്തിൽ ലഖ്‌നൗ-കാൺപൂർ, ആഗ്ര-മഥുര, ഡൽഹി-റെവാരി, ഭുവനേശ്വർ-ബാലസോർ, തിരുപ്പതി-ചെന്നൈ എന്നീ റൂട്ടുകളിൽ ഇവ സർവീസ് നടത്തുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. വന്ദേ മെട്രോ ട്രെയിനുകളിൽ 12 എസി കോച്ചുകളും ഓട്ടോമാറ്റഡ് വാതിലുകളും ഉണ്ടായിരിക്കും. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് വന്ദേ മെട്രോയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇതിനുപുറമെ 2026ഓടെ പുഷ്-പുൾ വേരിയന്റുള്ള അമൃത് ഭാരത് ട്രെയിനുകളും ട്രാക്കുകളിലിറക്കുമെന്നും ഇന്ത്യൻ റെയിൽവേ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോറോ ഹെൽത്തിൽ നിന്ന് തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ജി-ടെക്കിൽ ജോലി നൽകുമെന്ന് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി

0
കൊച്ചി: കോറോ ഹെൽത്തിൽ നിന്ന് തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ജി-ടെക്കിൽ ജോലി നൽകുമെന്ന്...

നിയമം പാലിക്കാതെ സ്ത്രീയുടെ കിടപ്പറയിലേക്ക് ഇടിച്ചു കയറുന്നതും മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുന്നതും സ്വകാര്യതക്കും അഭിമാനത്തിനും...

0
മുംബൈ: കേസിന്റെ പേരില്‍ നിയമം പാലിക്കാതെ സ്ത്രീയുടെ കിടപ്പറയിലേക്ക് ഇടിച്ചു കയറുന്നതും...

തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകാനുള്ള ഫണ്ട് യുഡിഎഫ് സർക്കാർ ഇതുവരെ നൽകിയിട്ടില്ലെന്ന് കെ എൻ ബാലഗോപാൽ

0
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകാനുള്ള ഫണ്ട് യുഡിഎഫ് സർക്കാർ ഇതുവരെ നൽകിയിട്ടില്ലെന്ന്...

ബ്രഹ്മപുരം ബയോമെഡിക്കൽ മാലിന്യ സംസ്കരണ പ്ലാന്റിന്റെ ജോലികൾ പുനരാരംഭിക്കണമെങ്കിൽ തങ്ങൾക്ക് അനുകൂലമായ പുതിയ കരാർ...

0
കൊച്ചി: ബ്രഹ്മപുരത്ത് നിർമ്മാണം തടസ്സപ്പെട്ട ബയോമെഡിക്കൽ മാലിന്യ സംസ്കരണ പ്ലാന്റിന്റെ ജോലികൾ...