എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

സുൽത്താൻബത്തേരി : സംസ്ഥാന അതിർത്തിയായ മുത്തങ്ങയിൽ വീണ്ടും പൊലീസിന്റെ മയക്കുമരുന്ന് വേട്ട. ഇരുചക്രവാഹനത്തിൽ ലഹരിക്കടത്ത് നടത്തുകയായിരുന്ന യുവാവിനെ പിടികൂടി. കോഴിക്കോട് ബേപ്പൂർ അയനിക്കൽ ശ്രീസരോജം വീട്ടിൽ ആദിത്യൻ(26) ആണ് 49.78 ഗ്രാം എം.ഡി.എം.എയുമായി ബത്തേരി പോലീസും ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡും ചേർന്ന് വിരിച്ച ‘വല’യിൽ കുടുങ്ങിയത്.  ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ മുത്തങ്ങ പോലീസ് എയ്ഡ് പോസ്റ്റിന് സമീപം വാഹന പരിശോധനക്കിടെയാണ് യുവാവ് കുടുങ്ങിയത്. ഇയാൾ സഞ്ചരിച്ച കെഎൽ 21 യു 7003 എന്ന രജിസ്‌ട്രേഷനിലുള്ള മോട്ടോർ സൈക്കിളിന്റെ ഹെഡ് ലൈറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ കടത്തിയത്. പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയിൽ പതിനഞ്ച് ലക്ഷത്തോളം വില വരുമെന്ന് പോലീസ് അറിയിച്ചു. പ്രതി ഗുണ്ടൽപേട്ട് ഭാഗത്തു നിന്നും ബത്തേരി ഭാഗത്തേക്ക് വാഹനമോടിച്ചു വരികയായിരുന്നു. വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബത്തേരി സബ് ഇൻസ്പെക്ടർ കെ.കെ. സോബിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബിജെപി ഫണ്ട് ക്രമക്കേട് : സംഘടനാ പ്രശ്നങ്ങൾക്കു നേരെ തിരുത്തൽ നടപടികളുമായി രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേട് പാർട്ടിക്കു സൃഷ്ടിച്ച നാണക്കേടും...

ഓപ്പറേഷന്‍ തൂഫാന്‍ : ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് നടത്തിയ അധ്യാപിക പിടിയില്‍

0
കോഴിക്കോട് : വടകരയില്‍ ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് നടത്തിയ...

അഴിമതി ആരോപണം : മിൽമ തിരുവനന്തപുരം മേഖലാ യൂനിയൻ ഭരണസമിതി പിരിച്ചുവിട്ടു

0
തിരുവനന്തപുരം: അഴിമതി ആരോപണത്തെത്തുടർന്ന് മിൽമ തിരുവനന്തപുരം മേഖലാ യൂനിയൻ ഭരണസമിതി പിരിച്ചുവിച്ചു....

മര്യാദകേടാണ് കോൺഗ്രസ്സേ, ഇത് രാഹുൽ ഗാന്ധിയുടെ വില കുറയ്ക്കുകയേ ഉള്ളൂ ; പ്രധാന്റെ രാജിയിലെ...

0
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കും സിജെപിയുടെ പ്രക്ഷോഭ...