തായ്‌ലാന്‍ഡ് : തായ്‌ലാൻഡിലെ വടക്കുകിഴക്കൻ പ്രവിശ്യയിലുള്ള നഴ്‌സറിയിൽ കൂട്ടവെടിവെപ്പ്. 22 കുട്ടികൾ ഉൾപ്പെടെ 34 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ കുട്ടികളും മുതിർന്നവരും ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. മുൻ പോലീസ് ഉദ്യോഗസ്ഥനാണ് വെടിവയ്പ്പ് നടത്തിയതെന്നാണ് വിവരം
ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. സംഭവത്തിൽ അന്വേഷണം നടത്തി വേണ്ട നടപടി സ്വീകരിക്കാനും കുറ്റവാളിയെ പിടികൂടാനും എല്ലാ അന്വേഷണ ഏജൻസികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവത്തിന് ശേഷം അക്രമി സ്വയം വെടിവെച്ച് മരിച്ചെന്നും മാധ്യമങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളുണ്ട്.
മേഖലയിലെ മറ്റ് ചില രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ തോക്ക് കൈവശം വയ്ക്കുന്നവരുടെ നിരക്ക് ഉയർന്നതാണ്. എന്നാൽ ഔദ്യോഗിക കണക്കുകളിൽ അനധികൃത ആയുധങ്ങളെ കുറിച്ച് വലിയ വിവരങ്ങളില്ല. കൂട്ടവെടിവെപ്പും ഇവിടെ അപൂർവ്വമാണ്.
2020-ലാണ് ഇതിന് മുൻപ് രാജ്യത്തെ നടുക്കിയ കൂട്ടവെടിവെപ്പ് നടക്കുന്നത്. സ്വത്ത് ഇടപാടിൽ ക്ഷുഭിതനായ ഒരു സൈനികൻ കുറഞ്ഞത് 29 പേരെ കൊന്നിരുന്നു. അന്നുണ്ടായ ആക്രമണത്തിൽ 57 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അത് നാല് സ്ഥലങ്ങളിലേക്ക് വ്യാപിച്ചിരുന്നു.