ദളപതി വിജയിയുടെ പിറന്നാളാണിന്ന്. പ്രിയതാരത്തിന് ആശംസകൾ നേരുന്നതിന്റെ തിരക്കിലാണിപ്പോൾ സഹപ്രവർത്തകരും ആരാധകരും. ലോകേഷ് കനകരാജിനൊപ്പം വിജയ് എത്തുന്ന ലിയോയ്ക്കായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകരും. താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നിരുന്നു. ഫസ്റ്റ് ലുക്ക് പുറത്തുവന്നതോടെ പല തരത്തിലുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ഇന്ന് പുലർച്ചെ 12 മണിയ്ക്കായിരുന്നു ലിയോ ഫസ്റ്റ് ലുക്ക് പുറത്തുവന്നത്. കൈയ്യിൽ രക്തം പുരണ്ട ചുറ്റികയുമായി അലറുന്ന വിജയിയെ ആണ് പോസ്റ്ററിൽ കാണാനാവുക. ഒരു ചെന്നായയേയും പോസ്റ്ററിൽ കാണാനാകും. ഇത്രയും വൈലന്റ് ആയിട്ടുള്ള വിജയിയുടെ ആദ്യത്തെ പോസ്റ്ററാണിതെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്.
മാത്രമല്ല ഫസ്റ്റ് ലുക്ക് പുറത്തുവന്ന് നിമിഷ നേരങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. ലിയോ പോസ്റ്റർ പുറത്തുവന്നതിന് പിന്നാലെ പല തരത്തിലുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ നടന്നു. ജനപ്രിയ സീരീസായ ഗെയിം ഓഫ് ത്രോൺസുമായിട്ടാണ് പലരും ഇതിനെ താരതമ്യം ചെയ്യുന്നത്.ഗെയിം ഓഫ് ത്രോൺസിന്റെയും ലിയോയുടേയും പോസ്റ്ററുകൾക്ക് സമാനതയുണ്ടെന്നാണ് ഒരു വിഭാഗം പ്രേക്ഷകരുടെ കണ്ടെത്തൽ. ലിയോ പോസ്റ്ററിലെ വിജയിയുടെ ലുക്ക് ഒഴികെ ബാക്കിയെല്ലാം ഗെയിം ഓഫ് ത്രോൺസിന്റേതിന് സമാനമാണ്.