ഉത്തരവിൽ സ്ത്രീക്കെതിരെ മോശം ഭാഷ ; ജഡ്ജിക്ക് രൂക്ഷ വിമർശനം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സ്ത്രീക്കെതിരെ കോടതി ഉത്തരവില്‍ മോശം പരാമര്‍ശം ഉപയോഗിച്ച കുടുംബകോടതി ജഡ്ജിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ സംരക്ഷണം അച്ഛന് വിട്ടുനല്‍കിയ ഉത്തരവിലാണ് അമ്മയ്ക്കെതിരെ ജഡ്ജിക്ക് മോശമായ ഭാഷ ഉപയോഗിച്ചത്. കുട്ടിയുടെ അമ്മ സ്വന്തം സുഖത്തിന് മറ്റൊരാളുടെകൂടെ ഒളിച്ചോടിപ്പോയതാണെന്നും അവരുടെ വഴിപിഴച്ച ജീവിതം കുട്ടികളുടെ ക്ഷേമത്തെ പ്രതികൂലമായി ബാധിക്കുമെന്നുമുള്ള പരാമര്‍ശമാണ് വിമര്‍ശനത്തിനിടയാക്കിയത്. ആലപ്പുഴ കുടുംബകോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് കുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം.

കുട്ടിയുടെ അമ്മ മറ്റൊരാള്‍ക്കൊപ്പം കഴിയുകയാണെന്നാണ് ഭര്‍ത്താവിന്റെ വാദം. എന്നാല്‍, ഗാര്‍ഹികപീഡനത്താല്‍ വീടുവിട്ടുപോയതാണെന്ന് ഹര്‍ജിക്കാരി വാദിച്ചു. സ്ത്രീയെ മറ്റൊരു പുരുഷന്റെ കൂടെ കണ്ടെത്തിയതിനാല്‍ അവള്‍ക്ക് അവിഹിതബന്ധമുണ്ടെന്നോ അവള്‍ ഒരു മോശം അമ്മയാണെന്നോ കരുതാനാകില്ലെന്ന് കോടതി വ്യക്തമാക്കി. വീടുവിട്ടിറങ്ങാന്‍ പല സാഹചര്യങ്ങളുമുണ്ടാകാം. കുട്ടികളുടെ കസ്റ്റഡിയുടെ കാര്യത്തില്‍ ക്ഷേമമാണ് ആദ്യം പരിഗണിക്കേണ്ടത്. കുടുംബകോടതി ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി ഒന്നിടവിട്ട ആഴ്ചകളില്‍ കുട്ടിയുടെ സംരക്ഷണം അമ്മയെ ഏല്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. ഉത്തരവില്‍ ഉപയോഗിച്ച ഭാഷ അനുചിതവും അലോസരപ്പെടുത്തുന്നതാണെന്നും ജില്ലാ ജുഡീഷ്യറിയിലെ ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മാനസികാവസ്ഥയാണിത് വ്യക്തമാക്കുന്നതെന്നും കോടതി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...