ഏറങ്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവവും ദേവി ഭാഗവത നവാഹയജ്ഞവും 26മുതൽ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കാവുംഭാഗം ഏറങ്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവവും ദേവി ഭാഗവത നവാഹയജ്ഞവും 26മുതൽ ഫെബ്രുവരി ഏഴുവരെ നടക്കും. 26ന് രാവിലെ ആറിന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, വൈകിട്ട് അഞ്ചിന് ശ്രീവല്ലഭ ക്ഷേത്രത്തിൽ നിന്ന് വിഗ്രഹ ഘോഷയാത്ര ഏഴിന് തന്ത്രി രഞ്ചിത്ത് നാരായണൻ ഭട്ടതിരിപ്പാട്‌ ഭദ്രദീപ പ്രതിഷ്ഠ നടത്തും. തുടർന്ന് ആദ്ധ്യാത്മിക സദസിൽ അയോദ്ധ്യ ശ്രീരാമക്ഷേത്രം ട്രസ്റ്റി സ്വാമി വിശ്വപ്രസന്നതീർത്ഥ അനുഗ്രഹപ്രഭാഷണം നടത്തും. മുൻ ഗവർണർ കുമ്മനം രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തും. 27ന് രാവിലെ 7ന് നവാഹ യജ്ഞം തുടങ്ങും. ദിവസവും ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കും. വൈകിട്ട് 7.30ന് ഭജന. 8.30ന് സന്താനഗോപാലം കഥകളി. 28ന് വൈകിട്ട് 7.35ന് മുൻ ഡി.ജി.പി.ഡോ.അലക്‌സാണ്ടർ ജേക്കബിന്റെ ആത്മീയ പ്രഭാഷണം, തുടർന്ന് തിരുവാതിര. 29ന് 2.30ന് കൊടിമരഘോഷയാത്ര, 3.30ന് ഉത്സവക്കൊടിയേറ്റ്. രാത്രി 8.30ന് നൃത്തനൃത്യങ്ങൾ. 30ന് രാത്രി 7.35ന് മാതൃസംഗമത്തിൽ സ്വാമിനി ജ്ഞാനാഭനിഷ്ഠാനന്ദഗിരി പ്രഭാഷണം നടത്തും.

31ന് രാത്രി 8.30ന് രാമചന്ദ്ര പുലവർ അവതരിപ്പിക്കുന്ന തൊൽപ്പാവക്കൂത്ത്, ഒന്നിന് രാത്രി 7.30ന് സന്ദീപ് വചസ്പതിയുടെ പ്രഭാഷണം. രണ്ടിന് ഉച്ചയ്ക്ക് ഭക്തിഗാനമേള, വൈകിട്ട് 7.30ന് ഡോ.എം.എം. ബഷീറിന്റെ പ്രഭാഷണം. നാലിന് 12ന് ഹരിപ്പാട് രാധേയം ഭജൻസിന്റെ നാമജപലഹരി, 3.30ന് അവഭൃഥസ്‌നാന ഘോഷയാത്ര, രാത്രി 8.30ന് ഭക്തിസംഗീതനിശ. അഞ്ചിന് രാത്രി 7.30ന് സ്വാമി ഉദിത് ചൈതന്യയുടെ പ്രഭാഷണം, തുടർന്ന് നൃത്തനൃത്യങ്ങൾ. ആറിന് രാവിലെ ഒമ്പതിന് നൂറ്റൊന്നുകലം എഴുന്നെളളത്ത്, 10ന് ചാക്യാർകൂത്ത്, രാത്രി എട്ടിന് ഗാനമേള. ഏഴിന് 9.30ന് ഓട്ടൻതുളളൽ, രാത്രി 10ന് താലപ്പൊലി എഴുന്നെളളത്ത് എന്നിവയാണ് പ്രധാന പരിപാടികളെന്ന് ദേവസ്വം പ്രസിഡന്റ് സന്തോഷ് കുമാർ കുറ്റുവേലിൽ, ജോ.സെക്രട്ടറി പ്രദീപ് കുമാർ, പി.കെ.കൃഷ്ണദാസ്, ഉണ്ണി പുറയാറ്റ്, മുരളീധരൻ എന്നിവർ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...