തലശ്ശേരിയിലെ പോക്‌സോ കേസ് ; പ്രതിക്ക് ലൈംഗികശേഷിയില്ലെന്ന് ഡോക്ടര്‍ – ഉണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ്

For full experience, Download our mobile application:
Get it on Google Play

തലശ്ശേരി : പോക്സോ കേസിൽ പ്രതി തലശ്ശേരി ഗുഡ്ഷെഡ് റോഡ് ഷറാറ ബംഗ്ലാവിൽ ഷറഫുദ്ദീന് (68) ലൈംഗികശേഷിയുള്ളതായി മെഡിക്കൽ പരിശോധനാഫലം. മെഡിക്കൽ സംഘത്തിലെ അഞ്ച് ഡോക്ടമാർ നടത്തിയ പരിശോധനയുടെ ഫലം കഴിഞ്ഞദിവസമാണ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ സമർപ്പിച്ചത്. ജില്ലാ ആസ്പത്രിയിലെ ഫിസിഷ്യൻ, സർജൻ, സൈക്യാട്രിസ്റ്റ്, ഫോറൻസിക് സർജൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പരിശോധിച്ചത്.

തലശ്ശേരി ജനറൽ ആസ്പത്രിയിൽ നടത്തിയ പരിശോധനയിൽ ലൈംഗികശേഷിക്കുറവുള്ളതായി കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് മെഡിക്കൽ ബോർഡ് പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ് പരിശോധന നടത്തിയത്. ലൈംഗികശേഷിയില്ലെന്ന് റിപ്പോർട്ട് നൽകിയ ജനറൽ ആസ്പത്രിയിലെ ഡോക്ടർക്കെതിരേ നടപടിക്ക് ശുപാർശചെയ്യുമെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ബീന കാളിയത്ത് പറഞ്ഞു. കേസിൽ അറസ്റ്റിലായി റിമാൻഡിലായ മൂന്നാം പ്രതിയായ ഷറഫുദ്ദീൻ ഇപ്പോൾ ജാമ്യത്തിലാണ്.

കേസിൽ റിമാൻഡിൽ കഴിയുന്ന രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ 12 ന് കോടതി പരിഗണിക്കും. പെൺകുട്ടിയെ പീഡിപ്പിക്കുകയും സഹായം ചെയ്തുകൊടുക്കുകയും ചെയ്ത ബന്ധുക്കളാണ് റിമാൻഡിൽ കഴിയുന്നത്. 15 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് മൂന്നാം പ്രതിക്കെതിരേയുള്ള കേസ്. മാർച്ചിലാണ് കേസിനാസ്പദമായ സംഭവം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി : നെടുമ്പാശേരിയിൽ സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...