എടത്വ: നെഹ്റു ട്രോഫി ജലോത്സവ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിനും ക്യാപ്റ്റൻ തലവടി സ്വദേശി കൈപ്പളിമാലിൽ സന്തോഷ് ചാക്കോയ്ക്കും ടീം അംഗങ്ങൾക്കും തലവടി ടൗൺ ബോട്ട് ക്ലബിൻ്റെയും തലവടി ചുണ്ടൻ നിർമ്മാണ സമിതിയുടെയും നേതൃത്വത്തിൽ നീരേറ്റുപുറം ജംഗ്ഷനിൽ സ്വീകരണം നല്കി. ജനറൽ സെക്രട്ടറി ജോമോൻ ചക്കാലയിൽ അധ്യക്ഷത വഹിച്ചു. പ്രസിഡൻ്റ് കെ.ആർ ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
വാദ്യാഘോഷ അകമ്പടികളുടെയും ആർപ്പുവിളികളുടെയും വഞ്ചിപാട്ടിൻ്റെയും അന്തരീക്ഷത്തിൽ നല്കിയ സ്വീകരണത്തിൽ തലവടി ചുണ്ടൻ ഫാൻസ് അസോസിയേഷനും ഭാരവാഹികളും പങ്കെടുത്തു. ആക്ടിങ് പ്രസിഡൻറ് ജോജി ജെ. വയലപ്പള്ളി , കൺവീനർ ഡോ.ജോൺസൺ വി.ഇടിക്കുള, ബിനോയി മംഗലത്താട്ടിൽ, വിൻസൻ പൊയ്യാലുമാലിൽ ,സുഗുണൻ പുന്നശ്ശേരി, കനീഷ് കുമാർ , റിനു തലവടി എന്നിവർ പ്രസംഗിച്ചു. പി.ബി.സി. ക്യാപ്റ്റൻ സന്തോഷ് ചാക്കോ കൈപ്പള്ളിമാലിൽ, കോച്ച് വിനോദ് പവിത്രൻ, ഒന്നാം പങ്കായക്കാരൻ ഷാജി എന്നിവരെ കെ.ആർ.ഗോപകുമാർ, ജോജി.ജെ. വയലപ്പള്ളി, ഡോ.ജോൺസൺ വി. ഇടിക്കുള എന്നിവർ പൊന്നാട അണിയിച്ച് ആദരിച്ചു.