Saturday, July 5, 2025 1:52 am

തലവടി ചുണ്ടൻ നിർമ്മാണം അവസാനഘട്ടത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

എടത്വ: തലവടി ചുണ്ടൻ നിർമ്മാണം അവസാന ഘട്ടത്തിലേക്ക്. അമരത്തിനും വില്ലിനും ഉപയോഗിക്കാനുള്ള പലക തയ്യാറാക്കുന്നത് പുതുതലമുറയ്ക്ക് കൗതുകമാകുന്നു. കണ്ണടച്ച് തുറക്കുന്നതിന് മുമ്പ് യന്ത്രങ്ങൾ ഉപയോഗിച്ച് തടികൾ അറത്തു മാറ്റുന്ന കാലഘട്ടത്തിലാണ് ഇപ്രകാരം കൃത്യതയോടും സൂഷ്മതയോടും തടി അറക്കുന്നത്.2022 ഏപ്രിൽ 14ന് ആണ് 120-ൽ അധികം വർഷം പഴക്കമുള്ള തടി മാലിപ്പുരയിൽ എത്തിച്ചത്. ചുണ്ടൻ വള്ള തടിക്ക് പ്രൗഢഗംഭീരമായ സ്വീകരണം വിവിധ കേന്ദ്രങ്ങളിൽ നല്കിയിരുന്നു.നിർമ്മാണ ത്തിന് ആവശ്യമായ തടി യന്ത്രം ഉപയോഗിച്ച് കാലടി മില്ലിൽ അറത്തിരുന്നു.ഉളികുത്ത് കർമ്മം ഏപ്രിൽ 21ന് നടന്നു.കോയിൽമുക്ക് സാബു നാരായണൻ ആചാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിർമ്മാണം.

ഏറ്റവും ഒടുവിലായി ആവശ്യമുള്ള പലകകൾ ആണ് ഇപ്പോൾ കൈ വാൾ ഉപയോഗിച്ച് കീറി എടുക്കുന്നത്. 4 പതിറ്റാണ്ടിലധികം പ്രവർത്തന പരിചയമുള്ള കോട്ടയം മണിമല കുളങ്ങര വീട്ടിൽ എൻ രാമകൃഷ്ണൻ (76), ഇടുക്കി പാലൂർകാവ് അമ്പിളി ഭവനിൽ കെ.സോമൻ(63) എന്നിവരാണ് തടികൾ കൈ വാൾ ഉപയോഗിച്ച് കീറുന്നത്. നൂറ്റാണ്ടുകളായി ജലോത്സവ രംഗത്ത് സമഗ്ര സംഭാവന ചെയ്തു വരുന്ന കുട്ടനാട് താലൂക്കിലെ തലവടി പഞ്ചായത്തിൽ നിന്നും ഒരു ചുണ്ടൻ വള്ളം വേണമെന്ന ജലോത്സവ പ്രേമികളുടെ സ്വപ്നം ചില ആഴ്ചകൾക്കുള്ളിൽ യാഥാർത്ഥ്യമാകും.

തലവടി ചുണ്ടൻ വള്ളത്തിന്റെ നിർമ്മാണത്തെ സംബന്ധിച്ചും ക്ലബ് രൂപീകരിക്കുന്നതിന് തലവടി പനയന്നൂർകാവ് ക്ഷേത്ര ഓഡിറ്റോറിയത്തിൽ 2020 നവംബർ 3ന് കൂടിയ പൊതുയോഗത്തിന് ശേഷം രൂപികരിച്ച് രജിസ്റ്റർ ചെയ്ത തലവടി ടൗൺ ബോട്ട് ക്ലബിൻ്റെ നേതൃത്വത്തിലാണ് നിർമ്മാണം ഏകോപിപ്പിക്കുന്നത്. നീരേറ്റുപുറം പമ്പ ബോട്ട് റേസ് ഫിനിഷിങ്ങ് പോയിൻ്റിൽ ഡോ.വർഗ്ഗീസ് മാത്യംവിൻ്റെ പുരയിടത്തിലെ മാലിപ്പുരയിൽ ആണ് ചുണ്ടൻ വള്ളത്തിൻ്റെ നിർമ്മാണം.

നീലകണ്ഠരര് ആനന്ദ് പട്ടമന,ഫാദർ ഏബ്രഹാം തോമസ് (രക്ഷാധികാരികൾ), കെ.ആർ ഗോപകുമാർ (പ്രസിഡൻറ്), ജോമോൻ ചക്കാലയിൽ (ജനറൽ സെക്രട്ടറി),പി.ഡി.രമേശ് കുമാർ (ട്രഷറാർ) അഡ്വ.സി.പി.സൈജേഷ് (ജനറൽ കൺവീനർ), ഡോ.ജോൺസൺ വി.ഇടിക്കുള (കൺവീനർ) , അജിത്ത് കുമാർ പിഷാരത്ത്, ജോജി ജെ വയലപ്പള്ളി,അരുൺ പുന്നശ്ശേരിൽ,ബിനോയി തോമസ് ,ജെറി മാമ്മുട്ടിൽ,വിൽസൻ പൊയ്യാലുമാലിൽ (എക്സിക്യൂട്ടീവ് അംഗങ്ങൾ),ബൈജു കോതപുഴശ്ശേരിൽ, ഷിക്കു അമ്പ്രയിൽ,സജി മണക്ക്,മധു ഇണ്ടംതുരുത്തിൽ (എൻ.ആർ.ഐ കോ-ഓർഡിനേറ്റേഴ്സ് ), റിനു തലവടി (മാലിപ്പുര മാനേജർ) എന്നിവരടങ്ങിയ കമ്മിറ്റികൾ പ്രവർത്തനങൾക്ക് നേതൃത്വം നല്കുന്നു.
കനീഷ് കുമാർ (പ്രസിഡൻ്റ്)ബിനോയി തോമസ് (സെക്രട്ടറി) ഗോകുൽ ക്യഷ്ണൻ (ട്രഷറാർ ) എന്നിവരുടെ നേതൃത്വത്തിൽ തലവടി ചുണ്ടൻ ഫാൻസ് അസോസിയേഷൻ രൂപികരിച്ചിട്ടുണ്ട്.

തലവടി ചുണ്ടൻ വള്ളത്തിൻ്റെ ഓഹരി ഉടമകൾ (പതിനായിരം രൂപ – ഒരു ഷെയർ ) ആകുവാൻ താല്പര്യമുള്ളവർക്ക് THALAVADY BOAT CLUB
A /C NO : 10380100214042
Federal Bank
Thalavady.
I FSC : FDRL0001038
എന്ന അക്കൗണ്ടിൽ പണം നിക്ഷേപിച്ച് ട്രഷറാറെ വിവരം അറിയിക്കാവുന്നതാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീണ ജോർജ്ജിൻ്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും...

0
മന്ദമരുതി : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിട്ടം തകർന്നു വീണത് മൂലം...

മന്ത്രി വീണാ ജോര്‍ജ്ജിന്‍റെ വസതിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് യുവതി...

മനുഷ്യരെ മുഴുവൻ കൊലക്ക് കൊടുത്തിട്ട് മുഖ്യമന്ത്രിക്ക് അമേരിക്കക്ക് പോകുന്നുവെന്ന് അൻവർ

0
കൊച്ചി: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരുപ്പുകാരിയായ ബിന്ദു...

ഒരുക്കങ്ങളെല്ലാം പൂ‍ർണ്ണം ; കെ.സി.എല്‍ താരലേലം നാളെ

0
കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ എല്ലാ കണ്ണുകളും തിരുവനന്തപുരത്തേക്ക്. കേരള ക്രിക്കറ്റ് ലീഗ്...