തിരുവനന്തപുരം : താലിബാന്‍ കാബൂള്‍ പിടിച്ചടക്കിയതിന് പിന്നാലെ അഫ്ഗാന്‍ ജനത നേരിട്ട് കൊണ്ടിരിക്കുന്ന പ്രതിസന്ധിയെ വിശദമാക്കിയ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും എം.എല്‍.എയുമായ എം.കെ മുനീറിന്‍റെ ഫേസ്ബുക്ക് കുറിപ്പിന് രൂക്ഷ വിമര്‍ശനം. മനുഷ്യാവകാശങ്ങളെ മാനിക്കാത്ത താലിബാന്‍റെ പ്രവര്‍ത്തനങ്ങളെ തള്ളിയും രൂക്ഷവിമര്‍ശനം ഉയര്‍ത്തിയുമുള്ള കുറിപ്പിന് കീഴില്‍ താലിബാന്‍റെ നടപടിയെ അനുകൂലിച്ചുകൊണ്ടുള്ള കമന്‍റുകള്‍ ഉയര്‍ന്നു വന്നത്.
ആളുകള്‍ കൂട്ടമായി പലായനം ചെയ്യുന്നത് താലിബാനെ ഭയന്നാണെന്ന് വ്യക്തമാക്കുന്നതാണ് മുനീറിന്‍റെ ഫേസ്ബുക്ക് കുറിപ്പ്. ഹിംസയുടെ ഇത്തരം രീതിശാസ്ത്രങ്ങള്‍ ഒരിടത്തും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ലെന്നും മുനീര്‍ വ്യക്തമാക്കുന്നു. രണ്ടായിരത്തോളം ആളുകളാണ് ഇതിനോടകം ഈ കുറിപ്പിന് മറുപടിയുമായി എത്തിയിരിക്കുന്നത്. മുനീറിനെതിരെയുള്ള വിമര്‍ശനം രൂക്ഷമായതോടെ താലിബാന്‍ ആരാധകരെ തിരിച്ചറിയാമെന്ന് ചിലര്‍ കുറിപ്പിനോട് പ്രതികരണവുമായി എത്തിയിട്ടുണ്ട്.