കോഴിക്കോട് : ബിജെപിയുടെ ഭീകരവിരുദ്ധ റാലിയില്‍ പങ്കെടുക്കില്ലെന്ന് താമരശേരി രൂപത ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചാനാനിയല്‍. സഭ സമാധാനമാണ് ആഗ്രഹിക്കുന്നത്. യുദ്ധം ആര് നടത്തിയാലും എതിരാണ്. പലസ്തീനുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ആരു പരിപാടി സംഘടിപ്പിച്ചാലും പങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന ഹമാസ് വിരുദ്ധ സമ്മേളനങ്ങളില്‍ ക്രൈസ്തവ സമുദായത്തെ പരമാവധി പങ്കെടുപ്പിക്കാന്‍ ബിജെപി ശ്രമിക്കുമ്പോഴാണ് താമരശേരി ബിഷപ്പിന്റെ ഈ പ്രതികരണം. സഭകളുടെ മേലദ്ധ്യക്ഷന്‍മാരെയുള്‍പ്പെടെ ബിജെപി റാലികളിലേക്ക് ക്ഷണിക്കുന്നുണ്ട്. റാലി നടത്തുന്നത് വഴി മണിപ്പൂര്‍ കലാപത്തില്‍ ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഉണ്ടായ അവമതിപ്പ് കടക്കാമെന്നാണ് ബിജെപി കരുതുന്നത്. സംസ്ഥാനത്ത് മറ്റ് രണ്ട് മുന്നണികളും തീവ്രവാദികള്‍ക്കൊപ്പമാണെന്ന് സ്ഥാപിക്കാനും റാലി നടത്തുന്നത് വഴി സാധിക്കുമെന്നും ബിജെപി കണക്കുകൂട്ടുന്നുണ്ട്.
ബിജെപിയുടെ ഭീകര വിരുദ്ധ റാലി ; പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി താമരശേരി ബിഷപ്പ്
RECENT NEWS
Advertisment