കോഴിക്കോട് : താമരശ്ശേരി പെരുമ്പള്ളിയില്‍ കാര്‍ നിയന്ത്രണം വിട്ട് സ്‌കൂട്ടറിലിടിച്ച് നാല് പേര്‍ക്ക് പരിക്കേറ്റു. സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ട് പേര്‍ക്കും കാറിലുണ്ടായിരുന്ന രണ്ടുപേര്‍ക്കും ആണ് പരിക്കേറ്റിരിക്കുന്നത്. ബംഗ്ലൂരുവില്‍ നിന്നും വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് എതിര്‍വശത്തേക്ക് കുതിക്കുകയും ഈ സമയം താമരശ്ശേരി ഭാഗത്തുനിന്ന് വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയുമായിരുന്നു. സ്‌കൂട്ടറില്‍ ഉണ്ടായിരുന്ന താമരശ്ശേരി കുടുക്കിലുമാരം സ്വദേശികളായ ഉനൈസ് ബന്ധു മുഹമ്മദ് നിഹാല്‍, കാറിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശി മിലന്‍, കൊച്ചി സ്വദേശി ഹരീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
താമരശ്ശേരിയില്‍ കാര്‍ സ്‌കൂട്ടറിലിടിച്ച് നാല് പേര്‍ക്ക് പരിക്ക്
RECENT NEWS
Advertisment