താമരശ്ശേരി ചുരത്തിൽ മാലിന്യക്കൂമ്പാരങ്ങൾ കൊണ്ട് നിറഞ്ഞു ; ബുദ്ധിമുട്ടിലായി വിനോദസഞ്ചാരികൾ

For full experience, Download our mobile application:
Get it on Google Play

വയനാട്: കോടമഞ്ഞ് പുതഞ്ഞുകിടക്കാറുള്ള മനോഹരമായ വ്യൂപോയിന്റും ചാരുതയാര്‍ന്ന പ്രകൃതിദൃശ്യങ്ങളും ഹെയര്‍പിന്‍വളവുകളും മനംകവരുന്ന സഞ്ചാരപാതയാണ് താമരശ്ശേരി ചുരം. രൂക്ഷമായ ഗതാഗത പ്രതിസന്ധിയെപ്പോലെത്തന്നെ ഗുരുതരപ്രശ്‌നമാണ് മാലിന്യവും. നിരീക്ഷണം ശക്തമാക്കിയും നിയമനടപടികള്‍ കര്‍ശനമാക്കിയും മാലിന്യനിക്ഷേപത്തിന് അറുതിവരുത്തുമെന്ന് മാറിമാറി വരുന്ന ജില്ലാഭരണകൂടങ്ങളും പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് ഭരണസമിതികളും പോലീസ്-ഫോറസ്റ്റ് അധികാരികളും അവകാശപ്പെടാറുണ്ടെങ്കിലും ശാശ്വതപരിഹാരം ഇപ്പോഴും അകലെയാണ്. ചുരത്തിലെ വീപ്പകളില്‍ കെട്ടിക്കിടക്കുന്ന മാലിന്യം സമയബന്ധിതമായി നീക്കംചെയ്യാനും ശ്രമമുണ്ടാവുന്നില്ല. സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ തമ്പടിക്കാറുള്ള വ്യൂപോയിന്റിലും മിനി വ്യൂപോയിന്റിലും മറ്റുമെല്ലാം മാലിന്യം കൂമ്പാരമായിക്കിടക്കുന്ന സാഹചര്യമാണ്.

പാതയോരങ്ങളിലും ഓവുചാലുകളിലുമെല്ലാം പ്ലാസ്റ്റിക് മാലിന്യം ചിതറിക്കിടപ്പുണ്ട്. വ്യൂപോയിന്റിന്റെ തുടക്കത്തില്‍ നിലകൊള്ളുന്ന വലിയവീപ്പ ഡയപ്പറുകളും നാപ്കിനും പ്ലാസ്റ്റിക്കുമെല്ലാം നിറഞ്ഞു. അതിന്റെ മുകള്‍ഭാഗത്തുള്ള മാലിന്യം കുരങ്ങന്‍മാരും കാക്കകളുമെല്ലാം വലിച്ചുപുറത്തേക്കിട്ട നിലയിലാണ്. വ്യൂപോയിന്റില്‍നിന്ന് കുത്തനെ താഴോട്ടുനോക്കിയാല്‍ പ്രകൃതിദൃശ്യത്തെക്കാളുമാദ്യം കണ്ണില്‍പ്പെടുക സഞ്ചാരികളിലെ സമൂഹവിരുദ്ധര്‍ കാലങ്ങളായി നിക്ഷേപിച്ച ആയിരക്കണക്കിന് പ്ലാസ്റ്റിക് ബോട്ടിലുകളും മറ്റുമാണ്. ഇങ്ങനെ ഉപേക്ഷിക്കപ്പെടുന്നവ തിന്നാന്‍ ശ്രമിക്കുന്ന വാനരര്‍ പതിവുകാഴ്ചയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസിൽ ഇതര സംസ്ഥാനക്കാരായ യാത്രക്കാർക്ക് മർദ്ദനം ; ബസ് ജീവനക്കാർ അറസ്റ്റിൽ

0
കൊച്ചി: സ്വകാര്യ ബസിൽ യാത്ര ചെയ്ത ഇതര സംസ്ഥാനക്കാരെ മർദിച്ച സംഭവത്തിൽ...

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...