മൈലപ്രാ : രാജീവ്ഗാന്ധി ചാരിറ്റബിൾ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായുള്ള തണൽ പദ്ധതിയ്ക്ക് തുടക്കമായി. യുവ സാഹിത്യകാരൻ വിനോദ് ഇളകൊള്ളൂർ മൈലപ്ര പള്ളിപ്പടി ജംഗ്ഷനിൽ നെല്ലിതൈ നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു.
രാജീവ്ഗാന്ധി ചാരിറ്റബിൾ ഫോറം ചെയർമാൻ ജ്യേഷ്വാ മാത്യു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ സലിം പി. ചാക്കോ , മാത്യു തോമസ് , അജിൻ ഐപ്പ് ജോർജ്ജ്, ജോർജ്ജ് യോഹന്നാൻ , ലിബുമാത്യു , തോമസ് ഏബ്രഹാം, മഞ്ജു സന്തോഷ് , ജിജി മരുതിയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു.