Sunday, May 11, 2025 2:29 pm

ഫ്ളവേഴ്സ് ചാനലിന്റെ ഹിന്ദു വിരുദ്ധത അവസാനിപ്പിയ്ക്കണം : തന്ത്രി മണ്ഡലം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഫ്ളവേഴ്സ് ചാനലിന്റെ ഹിന്ദു വിരുദ്ധത അവസാനിപ്പിയ്ക്കണം തന്ത്രി മണ്ഡലം. ഫ്ളവേഴ്സ് ചാനല്‍ നിരന്തരമായി ഹിന്ദു വിശ്വാസങ്ങളെ പരിഹസിയ്ക്കുന്നതിനും ആരാധനാമൂര്‍ത്തികളെ ആക്ഷേപിയ്ക്കുന്നതിനും നടത്തിവരുന്ന ശ്രമങ്ങള്‍ അവസാനിപ്പിയ്ക്കണമെന്ന് തന്ത്രി മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. വ്യാജചെമ്പോല പ്രഛരണത്തിലൂടെ തന്റെ ഹിന്ദു വിരുദ്ധത തെളിയിച്ച ശ്രീകണ്ഠന്‍ നായര്‍ കോടീശ്വരന്‍ പരിപാടിയിലൂടെ വീണ്ടും വിഷം ചീറ്റുകയാണ്. കോടീശ്വരന്‍ പരിപാടിയില്‍ പങ്കെടുത്ത കവി മുരുകന്‍ കാട്ടാക്കടയോട് ” കവിഭാവനയില്‍ ഭീമനോടൊപ്പം ബീഡി വലിച്ചതാര് എന്ന ചോദ്യത്തിലൂടെയും ഉത്തരമായി ദുര്യോധനന്‍, സീത, അര്‍ജ്ജുനന്‍, ഗുരുവായൂരപ്പന്‍, യുധിഷ്ഠിരന്‍ എന്നീ ഓപ്ഷനുകള്‍ നല്‍കിയതിലൂടെയും ഹിന്ദു ആരാധനാമൂര്‍ത്തിയെയും പുരാണകഥാപാത്രങ്ങളെയും വിശിഷ്യാ സ്ത്രീത്വത്തെയും അപമാനിച്ചിരിയ്ക്കുകയാണ്.

ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ചാനലിലൂടെ വര്‍ഗ്ഗീയ വിദ്വേഷം പടര്‍ത്തുന്ന ശ്രീകണ്ഠന്‍ നായര്‍ക്കും ഫ്ളവേഴ്സ് ചാനലിനുമെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് തന്ത്രി മണ്ഡലം കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിച്ചു. ജന്മനാ ഹിന്ദു ആയ ശ്രീകണ്ഠന്‍ നായര്‍ സ്വന്തം പേരിനോടൊപ്പമുള്ള ജാതിപ്പേര് മാറ്റുന്നതിന് തയ്യറാകണമെന്നും ശ്രീകണ്ഠന്‍ നായര്‍ നടത്തുന്ന ഫ്ളവേഴ്സ് ചാനല്‍ എല്ലാ മതവിശ്വാസികളും ബഹിഷ്കരിക്കണമെന്നും തന്ത്രി മണ്ഡലം അഭിപ്രായപ്പെട്ടു. അടിയന്തിരമായി ഈ വിഷയം ചര്‍ച്ച ചെയ്ത സംസ്ഥാന നേതൃയോഗത്തില്‍ വെെസ് പ്രസിഡന്റ് വാഴയില്‍മഠം വിഷ്ണു നമ്പൂതിരി, ജനറല്‍ സെക്രട്ടറി ക്ടാക്കോട്ടില്ലം രാധാകൃഷ്ണന്‍ പോറ്റി, ജോയിന്റ് സെക്രട്ടറി കുടല്‍മന വിഷ്ണു നമ്പൂതിരി, ട്രഷറര്‍ പാല്‍ക്കുളങ്ങര ഗണപതി പോറ്റി എന്നിവര്‍ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പള്ളിപ്പാട് വഴുതാനം ചിറക്കുഴി പാടശേഖരത്തിൽ കൊയ്തെടുത്ത നെല്ല് മില്ലുകാർ സംഭരിക്കുന്നില്ല

0
പള്ളിപ്പാട് : നെല്ലിൽ പൊടിയുണ്ടെന്ന ന്യായംപറഞ്ഞ് പള്ളിപ്പാട് വഴുതാനം ചിറക്കുഴി...

പ്രത്യേക പാർലമെൻ്റ് സമ്മേളനം വിളിക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും പ്രധാനമന്ത്രിക്ക് കത്തയച്ചു

0
ന്യൂ ഡൽഹി: പ്രത്യേക പാർലമെൻ്റ് സമ്മേളനം വിളിക്കണമെന്നാവശ്യപ്പെട്ട് ലോക്സഭ പ്രതിപക്ഷ നേതാവ്...

എസ്എൻഡിപി യോഗത്തെ തകർക്കാൻ ശ്രമിച്ചവരെല്ലാം തകർന്നതാണ് ചരിത്രം ; വെള്ളാപ്പള്ളി നടേശൻ

0
കോടുകുളഞ്ഞി : എസ്എൻഡിപി യോഗത്തെ തകർക്കാൻ ശ്രമിച്ചവരെല്ലാം തകർന്നതാണ് ചരിത്രമെന്ന്...

ബിജെപി വികസിത ആലപ്പുഴ യാത്ര ചെട്ടികുളങ്ങര മണ്ഡലത്തിൽ പര്യടനം നടത്തി

0
ചെട്ടികുളങ്ങര : ബിജെപി ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റ് നയിക്കുന്ന...