ഡല്‍ഹി ലജ്പത് മാര്‍ക്കറ്റില്‍ തീപിടുത്തം നിരവധികടകള്‍കത്തി നശിച്ചു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ഡല്‍ഹി ലജ്പത് മാര്‍ക്കറ്റില്‍ തീ പിടുത്തം നിരവധികടകള്‍കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചേയാണ് തീപിടിത്തം ഉണ്ടായത്. രക്ഷാപ്രവര്‍ത്തനത്തിനായി 12 ഓളം ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി. ചെങ്കോട്ടയ്ക്ക് എതിര്‍വശത്ത് സ്ഥിതി ചെയ്യുന്ന ലജ്പത് റായ് മാര്‍ക്കറ്റില്‍ പുലര്‍ച്ചെ 4.45 ഓടെയാണ് തീപിടിത്തമുണ്ടായത്. ചെറിയ കടകളുടെ ഒരു നിര മുഴുവന്‍ കത്തി നശിച്ചു. അഗ്നിശമന സേനാംഗങ്ങളും പ്രദേശവാസികളും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കി. തീ നിയന്ത്രണ വിധേയമായതായി ഡല്‍ഹി ഫയര്‍ സര്‍വിസ് മേധാവി അതുല്‍ ഗാര്‍ഗ് പറഞ്ഞു. കടകളെല്ലാം അടഞ്ഞു കിടന്നിരുന്നതിനാല്‍ ആളപായം ഒന്നും സംഭവിച്ചതായി റിപ്പോര്‍ട്ടില്ല. പുലര്‍ച്ചെ പത്രം കെട്ടുന്ന ഏജന്റുമാരാണ് തീപിടുത്തം പോലീസിലും ഫയര്‍ ഫോയ്‌ഴ്‌സിലും വിളിച്ചറിയിച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു

0
റാഞ്ചി: പരീക്ഷാക്രമക്കേടുകളിൽ ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു. ഈ മാസം 20ന്...

കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
കണ്ണൂർ : പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 3 വരെ...

0
തൃപ്പൂണിത്തുറ : മലയാളമണ്ണിന്റെ തിരുവോണോഘോഷത്തിന് തുടക്കം കുറിച്ച് ഇന്നു തൃപ്പൂണിത്തുറ അത്തം...

കണ്ണൂരില്‍ സ്വകാര്യ ബസ് കണ്ടക്ടറെ മര്‍ദിച്ച് യാത്രക്കാരന്‍

0
പാനൂര്‍: കണ്ണൂരില്‍ ബസ് കണ്ടക്ടര്‍ക്ക് മര്‍ദനം. പാനൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന...