ഉപദ്രവിക്കാന്‍ വന്ന യുവാവിനെ കറിക്കത്തി വീശി ചെറുത്ത് വയോധിക ; പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച 38 കാരനെതിരെ കറിക്കത്തി വീശി വയോധിക.ഓയൂര്‍ ഇളമാടാണ് സംഭവം. 61 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ചെങ്കൂര്‍ പ്ലാങ്കുഴി വടക്കേതില്‍വീട്ടില്‍ സജു (കടുക് 38) വിനെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം രാവിലെ 10.30 നായിരുന്നു സംഭവം. വീട്ടില്‍ ഒറ്റയ്‌ക്കായിരുന്ന വയോധിക അടുക്കളയില്‍ ജോലി ചെയ്യുന്നതിനിടയ്‌ക്കാണ് പ്രതി അതിക്രമിച്ച്‌ വീടിനുള്ളില്‍ കയറിയത്. പിന്നാലെ വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. മല്‍പ്പിടിത്തത്തിനിടെ വയോധിക കറിക്കത്തി കൈക്കലാക്കി. തുടര്‍ന്ന് കത്തി ഉപയോഗിച്ച്‌ ആക്രമിക്കാന്‍ ശ്രമിച്ചതോടെ ഇയാള്‍ പിന്‍വാങ്ങുകയായിരുന്നു.

പിന്നീട് ടാപ്പിങ് ജോലിയിലായിരുന്ന സഹോദരനെ വിവരമറിയിച്ച്‌ സമീപ പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും സജുവിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് പൂയപ്പള്ളി പോലീസില്‍ വയോധിക പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ പോലീസ് സംഘം സജുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗത പാത നിർണ്ണയം ; ഇറാനും ഒമാനും തമ്മിൽ സുപ്രധാന...

0
ടെഹ്‌റാൻ : ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള...

ആർഎസ്എസ് വേദിയിലെ കേരള സർവകലാശാല വിസിയുടെ വിവാദ പ്രസംഗം ; പ്രതിഷേധത്തിനൊരുങ്ങി എസ്‌എഫ്ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്‍റെ വിവാദ പ്രസംഗത്തില്‍...

ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കർ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

0
കൊൽക്കത്ത : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അടുത്ത അനുയായിയും...

വിവാഹ സൽക്കാരത്തിന് ശേഷം ഭക്ഷണാവശിഷ്ടം ചാക്കുകളിലാക്കി കിണറ്റിൽ തള്ളി ; സിസിടിവി കുടുക്കി, പിഴയീടാക്കി

0
തൃക്കരിപ്പൂർ (കാസർഗോട്) : ഭക്ഷണാവശിഷ്ടങ്ങൾ ചാക്കുകളിലാക്കി കിണറ്റിൽ തള്ളി. സിസിടിവി ദൃശ്യങ്ങളിൽ...