വിവാഹ സൽക്കാരത്തിന് ശേഷം ഭക്ഷണാവശിഷ്ടം ചാക്കുകളിലാക്കി കിണറ്റിൽ തള്ളി ; സിസിടിവി കുടുക്കി, പിഴയീടാക്കി

For full experience, Download our mobile application:
Get it on Google Play

തൃക്കരിപ്പൂർ (കാസർഗോട്) : ഭക്ഷണാവശിഷ്ടങ്ങൾ ചാക്കുകളിലാക്കി കിണറ്റിൽ തള്ളി. സിസിടിവി ദൃശ്യങ്ങളിൽ കുറ്റം തെളിഞ്ഞപ്പോൾ പിഴയൊടുക്കി കല്യാണത്തിനെത്തിയ സംഘം. തൃക്കരിപ്പൂരിലെ ഇളമ്പച്ചിയിലാണ് സംഭവം. പ്രദേശത്തെ വിവാഹത്തിൽ പങ്കെടുക്കാൻ മലപ്പുറം മേഖലയിൽനിന്നു ടൂറിസ്റ്റ് ബസിൽ വന്നവരാണ് കിണറ്റിൽ മാലിന്യം കലർത്തിയത്. പരിസരത്തെ മിനി എസ്റ്റേറ്റിലെ തൊഴിലാളികൾ ഉപയോഗിക്കുന്ന കിണറാണിത്. വിവാഹസ്ഥലത്തുനിന്നു വാങ്ങിയ ഭക്ഷണം ബസിൽവച്ചു കഴിച്ചശേഷം അവശിഷ്ടം 2 ചാക്കുകളിലാക്കി കെട്ടിവച്ചു. രാത്രിയോടെ ചാക്കുകെട്ടുകൾ കിണറ്റിൽ തള്ളി.

ഭക്ഷണാവശിഷ്ടങ്ങൾ കിണറിന്റെ പരിസരത്ത് ചിതറിയതുകണ്ട നാട്ടുകാർ, പരിശോധന തുടർന്നപ്പോഴാണ് കിണറ്റിലെ മാലിന്യച്ചാക്കുകൾ കണ്ടത്. സമീപത്തെ സിസിടിവി പരിശോധിച്ചപ്പോൾ രാത്രി 7.20നു ബസിന്റെ ലഗേജ് കാബിൻ തുറക്കുന്നതും ചാക്കുകെട്ടുകൾ കിണറ്റിൽ തള്ളുന്നതും കണ്ടെത്തി. നാട്ടുകാർ വിവരം നൽകിയതനുസരിച്ച് തൃക്കരിപ്പൂർ പഞ്ചായത്ത് അധികൃതർ പിഴ ചുമത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പരിപാടിയാണെന്ന് സംശയമുണ്ടെന്ന്...

0
കണ്ണൂര്‍: തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ...

എസ്ഐആർ : റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ എ.ബി ഇബ്രാഹിമിന് നോട്ടീസ്

0
ബെംഗളൂരു : വോട്ടർ പട്ടികയിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷന്റെ (എസ്ഐആർ) ഭാഗമായി...

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്

0
ഇടുക്കി: അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം....

കഥകൾ മെനയുന്നതിൽ മികച്ച കഥാസാഹിത്യത്തിനുള്ള അവാർഡ് ഇഡിയ്ക്ക് നൽകണമെന്ന് എം എ ബേബി

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേ കേസെടുക്കണമെന്ന ഇഡി...