ആകാശദൂത്, ഒരു വടക്കൻ വീരഗാഥ, ഒരു കഥ ഒരു നുണക്കഥ, ആയിരം നാവുള്ള അനന്തൻ, നൊമ്പരത്തിപൂവ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് മാധവി. വിവാഹത്തോടെ അഭിനയരംഗത്തോട് വിട പറഞ്ഞ മാധവി കുടുംബത്തോടൊപ്പം അമേരിക്കയിലാണ് താമസം. സമൂഹമാധ്യമങ്ങളിൽ സജീവമായ മാധവി ഇടയ്ക്ക് തന്റെ വിശേഷങ്ങളും കുടുംബചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യാറുണ്ട്. ഇപ്പോഴിതാ ഇളയ മകൾ ടിഫാനിയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് മാധവി പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
“ടിഫാനി ഗൗരികയ്ക്ക് ജന്മദിനാശംസകൾ. മാതൃത്വം സമ്മാനിച്ചതിന് എൻ്റെ ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്ന് നന്ദി! നിന്നെ ആദ്യമായി എൻ്റെ കൈകളിൽ എടുത്തത് ഞാൻ ഇപ്പോഴും ഓർക്കുന്നു. ആ അനുഭവം സമാനതകളില്ലാത്തതാണ്. ഡാഡി, പ്രിസില്ല, ഈവ്‌ലിൻ, പിന്നെ ഞാനും… നീ ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായതിൽ അനുഗ്രഹീതരാണ്. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ, അദ്ദേഹം നിന്നെ നയിക്കട്ടെ, എപ്പോഴും നിനക്കൊപ്പം ഉണ്ടായിരിക്കട്ടെ. നിന്റെ എംബിഎ പ്രോഗ്രാമിന് എല്ലാ ആശംസകളും നേരുന്നു!”. നല്ലൊരു ഗായിക കൂടിയാണ് ടിഫാനി. മകളുടെ പാട്ടുകൾ ഇടയ്ക്ക് മാധവി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്. ബിസിനസ്സുകാരനായ റാൽഫ് ശർമ്മയാണ് നടിയുടെ ഭര്‍ത്താവ്. പ്രിസില, ഈവ്ലിൻ, ടിഫാനി എന്നിങ്ങനെ മൂന്നു പെണ്‍കുട്ടികളാണ് മാധവിയ്ക്ക് ഉള്ളത്.