മാതൃത്വം സമ്മാനിച്ചതിന് എൻ്റെ ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്ന് നന്ദി ; മകളുടെ പിറന്നാള്‍ ദിനം കുറിപ്പുമായി മാധവി

For full experience, Download our mobile application:
Get it on Google Play

ആകാശദൂത്, ഒരു വടക്കൻ വീരഗാഥ, ഒരു കഥ ഒരു നുണക്കഥ, ആയിരം നാവുള്ള അനന്തൻ, നൊമ്പരത്തിപൂവ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് മാധവി. വിവാഹത്തോടെ അഭിനയരംഗത്തോട് വിട പറഞ്ഞ മാധവി കുടുംബത്തോടൊപ്പം അമേരിക്കയിലാണ് താമസം. സമൂഹമാധ്യമങ്ങളിൽ സജീവമായ മാധവി ഇടയ്ക്ക് തന്റെ വിശേഷങ്ങളും കുടുംബചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യാറുണ്ട്. ഇപ്പോഴിതാ ഇളയ മകൾ ടിഫാനിയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് മാധവി പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

“ടിഫാനി ഗൗരികയ്ക്ക് ജന്മദിനാശംസകൾ. മാതൃത്വം സമ്മാനിച്ചതിന് എൻ്റെ ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്ന് നന്ദി! നിന്നെ ആദ്യമായി എൻ്റെ കൈകളിൽ എടുത്തത് ഞാൻ ഇപ്പോഴും ഓർക്കുന്നു. ആ അനുഭവം സമാനതകളില്ലാത്തതാണ്. ഡാഡി, പ്രിസില്ല, ഈവ്‌ലിൻ, പിന്നെ ഞാനും… നീ ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായതിൽ അനുഗ്രഹീതരാണ്. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ, അദ്ദേഹം നിന്നെ നയിക്കട്ടെ, എപ്പോഴും നിനക്കൊപ്പം ഉണ്ടായിരിക്കട്ടെ. നിന്റെ എംബിഎ പ്രോഗ്രാമിന് എല്ലാ ആശംസകളും നേരുന്നു!”. നല്ലൊരു ഗായിക കൂടിയാണ് ടിഫാനി. മകളുടെ പാട്ടുകൾ ഇടയ്ക്ക് മാധവി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്. ബിസിനസ്സുകാരനായ റാൽഫ് ശർമ്മയാണ് നടിയുടെ ഭര്‍ത്താവ്. പ്രിസില, ഈവ്ലിൻ, ടിഫാനി എന്നിങ്ങനെ മൂന്നു പെണ്‍കുട്ടികളാണ് മാധവിയ്ക്ക് ഉള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...