പത്തനംതിട്ട: തണ്ണിത്തോട് വില്ലേജിനെ പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുത്തിയതിൽ ആശങ്ക രേഖപ്പെടുത്തി ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും പരിസ്ഥിതി ലോല മേഖലയുടെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോണിന്റെ നേതൃത്വത്തിൽ നിവേദനം നൽകി. KCC തണ്ണിത്തോട് സോണിന് വേണ്ടി സോൺ പ്രസിഡന്റ് ഫാ. ഒ. എം. ശമുവേലും സെക്രട്ടറി അനീഷ് തോമസും ചേർന്ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശന് പത്തനംതിട്ടയിൽ വെച്ച് നിവേദനം സമർപ്പിച്ചു.
തണ്ണിത്തോട് വില്ലേജിലെ ജനവാസ മേഖലകളും കൃഷിയിടങ്ങളും പരിസ്ഥിതി ലോല മേഖല പരിധിയിൽ ഉൾപ്പെടുന്നതുമൂലം സാധാരണ ജനങ്ങൾക്കുണ്ടാകാവുന്ന ആശങ്കകളും പ്രയാസങ്ങളും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ജീവിതവും ഉപജീവന മാർഗങ്ങളും സംരക്ഷിക്കുന്നതിനായി ജനവാസ പ്രദേശങ്ങളെയും കൃഷിയിടങ്ങളെയും പരിസ്ഥിതി ലോല മേഖല പരിധിയിൽ നിന്ന് ഒഴിവാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.




























