കോന്നി : തണ്ണിത്തോട് കുഞ്ഞിനാംകുഴി കോട്ടകാലയിൽ ജെറിൻ സി.ഏബ്രഹാമിന്റെ (23) മരണം കൊലപാതകമെന്ന് തെളിഞ്ഞു. സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഫെബ്രുവരി 25 നാണ് ജെറിനെ അപകടത്തിൽപ്പെട്ട നിലയിൽ വീട്ടിൽ കണ്ടെത്തിയത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ അഞ്ചാം തീയതി മരിക്കുകയായിരുന്നു. സംഭവമുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തില്‍ സഹോദരൻ ജെസ്റ്റി റ്റി. ഏബ്രഹാം കുറ്റക്കാരനെന്നുകണ്ട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ജെറിൻ ലിംഗമാറ്റ ശസ്ത്രക്രീയയിലൂടെ യുവതി ആകുന്നത് സംബന്ധിച്ചുള്ള വാക്കുതർക്കം ഉണ്ടായിരുന്നു. ഈ സമയത്ത് മാതാപിതാക്കൾ വീട്ടിൽ ഉണ്ടായിരുന്നില്ല. തര്‍ക്കത്തെ തുടർന്ന് ജെസ്റ്റി ഇളയ സഹോദരൻ ജെറിനെ വിറക് കമ്പ് ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു. അപസ്മാരത്തെ തുടർന്നാണ് സഹോദരൻ മരിച്ചതെന്ന് വരുത്തിത്തീർക്കുവാനും ജസ്റ്റി ശ്രമിച്ചതായി പോലീസ് പറയുന്നു. ഇൻസ്പെകർ പി. ബിനുകുമാർ, എസ്. ഐ.ബിബിൻപ്രകാശ്, എ.എസ്.ഐ മാരായ ജോയി, അഭിലാഷ്, ദിലീപ്ഖാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.