തണ്ണിത്തോട്ടിലെ അപകടമരണം കൊലപാതകമെന്ന് തെളിഞ്ഞു ; സഹോദരൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് കുഞ്ഞിനാംകുഴി കോട്ടകാലയിൽ ജെറിൻ സി.ഏബ്രഹാമിന്റെ (23) മരണം കൊലപാതകമെന്ന് തെളിഞ്ഞു. സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ഫെബ്രുവരി 25 നാണ് ജെറിനെ അപകടത്തിൽപ്പെട്ട നിലയിൽ വീട്ടിൽ കണ്ടെത്തിയത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ അഞ്ചാം തീയതി മരിക്കുകയായിരുന്നു. സംഭവമുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തില്‍ സഹോദരൻ ജെസ്റ്റി റ്റി. ഏബ്രഹാം കുറ്റക്കാരനെന്നുകണ്ട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ജെറിൻ ലിംഗമാറ്റ ശസ്ത്രക്രീയയിലൂടെ യുവതി ആകുന്നത് സംബന്ധിച്ചുള്ള വാക്കുതർക്കം ഉണ്ടായിരുന്നു. ഈ സമയത്ത് മാതാപിതാക്കൾ വീട്ടിൽ ഉണ്ടായിരുന്നില്ല. തര്‍ക്കത്തെ തുടർന്ന് ജെസ്റ്റി ഇളയ സഹോദരൻ ജെറിനെ വിറക് കമ്പ് ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു. അപസ്മാരത്തെ തുടർന്നാണ് സഹോദരൻ മരിച്ചതെന്ന് വരുത്തിത്തീർക്കുവാനും ജസ്റ്റി ശ്രമിച്ചതായി പോലീസ് പറയുന്നു. ഇൻസ്പെകർ പി. ബിനുകുമാർ, എസ്. ഐ.ബിബിൻപ്രകാശ്, എ.എസ്.ഐ മാരായ ജോയി, അഭിലാഷ്, ദിലീപ്ഖാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...