കോന്നി : കോൺഗ്രസ് ഭരണം കാത്തിരിക്കുന്ന തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ തീരുമാനിച്ചു. ഏഴാം വാർഡിൽ നിന്ന് മത്സരിച്ച് വിജയിച്ച തേക്കുതോട് കുഴിത്തുണ്ടിൽ വീട്ടിൽ കെ.എ കുട്ടപ്പനെ തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും ഒന്നാം വാർഡിൽ നിന്ന് മത്സരിച്ച് വിജയിച്ച തണ്ണിത്തോട് കൃഷ്ണമന്ദിരം വീട്ടിൽ പി.വി രശ്മിയെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. വർഷങ്ങളായി പൊതു പ്രവർത്തന രംഗത്തുള്ള കുട്ടപ്പൻ അഞ്ച് തവണ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിവിധ വാർഡുകളിൽ മത്സരിക്കുകയും മൂന്ന് തവണ വിജയിക്കുകയും ചെയ്തിട്ടുണ്ട്. പി വി രശ്മിയുടെ കന്നിയങ്കമാണിത്.
തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡന്റ് വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ തീരുമാനമായി
RECENT NEWS
Advertisment