കോന്നി : തണ്ണിത്തോട് പ്ലാന്റെഷൻ എസ്റ്റേറ്റിലെ തൊഴിലാളികൾ താമസിക്കുന്ന ലയത്തിൽ നിന്ന് വനപാലകർ കാട്ടിറച്ചി പിടിച്ചെടുത്തു. പ്ലാന്റെഷൻ എസ്റ്റേറ്റ് എ ഡിവിഷനിൽ മോഹനൻ(43)എന്ന തൊഴിലാളിയുടെ താമസസ്ഥലത്ത് നിന്നാണ് ഇറച്ചി പിടിച്ചെടുത്തത്. ഏത് വന്യജീവിയുടെ ഇറച്ചിയാണെന്ന് പരിശോധനകൾക്ക് ശേഷമേ വ്യക്തമാകൂ എന്ന് വനപാലകർ പറഞ്ഞു. സംഭവത്തിൽ പ്രതിയെ പിടികൂടിയിട്ടില്ല. വനപാലകർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് ഇറച്ചി കണ്ടെടുത്തത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചതായും വനപാലകർ പറഞ്ഞു.
തണ്ണിത്തോട് പ്ലാന്റെഷൻ എസ്റ്റേറ്റ് ലയത്തിൽ നിന്ന് കാട്ടിറച്ചി പിടികൂടി
RECENT NEWS
Advertisment