താനൂർ കസ്റ്റഡി മരണം ; ശരീരത്തിൽ 21 മുറിവുകൾ, പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: താനൂരില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച് താമിര്‍ ജിഫ്രിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. താമിര്‍ ജിഫ്രിയുടെ ശരീരത്തില്‍ മയക്കു മരുന്ന് ഉപയോഗത്തെ തുടര്‍ന്നുണ്ടായ നിരവധി പ്രശ്‌നങ്ങള്‍ കണ്ടെത്തി. ശ്വാസകോശത്തില്‍ നീര് കെട്ടിയിരുന്നു. അതുപോലെ ഹൃദയ ധമനികള്‍ക്കും തടസ്സമുണ്ടായിരുന്നു. ശരീരത്തില്‍ 21 മുറിവുകളുണ്ടായിരുന്നു. ജിഫ്രിക്ക് പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റിരുന്നു. ഇടുപ്പിലും കാല്‍പാദത്തിലും കണംകാലിലും മര്‍ദ്ദനമേറ്റതായി കാണുന്നു. പോലീസ് മര്‍ദ്ദനവും മരണത്തിന് കാരണമായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതുപോലെ ആമാശയത്തില്‍ രണ്ടു പാക്കറ്റുകളുണ്ടായിരുന്നു. ഒന്ന് പൊട്ടിയ നിലയിലായിരുന്നു.

ലഹരി മരുന്ന് കേസില്‍ കസ്റ്റഡിയിലെടുത്ത തിരൂരങ്ങാടി സ്വദേശി താമിര്‍ ജിഫ്രിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. താമിര്‍ ജിഫ്രിയെയും മറ്റ് നാല് പേരെയും എംഡിഎംഎയുമായി കഴിഞ്ഞ ദിവസം പുലര്‍ച്ചെ 1.45 ഓടെയാണ് താനൂരില്‍ നിന്നും പിടി കൂടിയതെന്നാണ് പോലീസ് പറയുന്നത്. ലോക്കപ്പില്‍ വെച്ച് ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായെന്ന് പുലര്‍ച്ചെ കൂടെ ഉള്ളവര്‍ അറിയിച്ചെന്നും നാലരയോടെ സ്വകാര്യ ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരിച്ചെന്നുമാണ് പോലീസ് വിശദീകരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...