തിരുവനന്തപുരം : ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവാണെന്നും അദ്ദേഹം എവിടെ മത്സരിക്കുന്നു എന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് ഇടപെടല്‍ ഉണ്ടാകില്ലെന്നും കേരളത്തിന്റെ ചുമതല വഹിക്കുന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍.
ഉമ്മന്‍ ചാണ്ടി നേമത്ത് മത്സരിക്കണോ എന്നതില്‍ എഐസിസിയില്‍ ചര്‍ച്ചയൊന്നും നടന്നിട്ടില്ലെന്നും താരീഖ് അന്‍വര്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പുതുപ്പള്ളിയില്‍നിന്നും താന്‍ എങ്ങോട്ടും ഇല്ലെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു.