Tuesday, February 18, 2025 12:46 pm

താഴത്തങ്ങാടി കൊലപാതകം ; പോലീസ് നായ വീടിനു ഒരു കിലോമീറ്റര്‍ അകലെയുള്ള ചായക്കടയിലേക്ക്

For full experience, Download our mobile application:
Get it on Google Play

കോട്ടയം:  താഴത്തങ്ങാടി പാറപ്പാടത്ത് വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നീക്കാന്‍ പോലീസിന്റെ തീവ്രശ്രമം. കൊലപാതകം നടന്ന വീട്ടില്‍ ഡോഗ് സ്‌ക്വാഡ് എത്തി പരിശോധന നടത്തി. വീട്ടിലെ ഒരു മുറിയില്‍ നിന്ന് ഉപയോഗിച്ചശേഷം ഉപേക്ഷിച്ച ഒരു ഗ്ലൗസ് കണ്ടെത്തി. ഈ ഗ്ലൗസില്‍ നിന്ന് മണം പിടിച്ച പോലീസ് നായ വീടിനു ഒരു കിലോമീറ്റര്‍ അകലെയുള്ള ഒരു ചായക്കടയിലേക്കാണ് പോയത്. പ്രതി കൊല നടത്താന്‍ ഉപയോഗിച്ച ഗ്ലൗസ് ആയിരിക്കും ഇതെന്നാണ് പോലീസ് കരുതുന്നത്.

താഴത്തങ്ങാടി പാറപ്പാടം ഷാനി മന്‍സില്‍ ഷീബ (60) ആണ് കൊല്ലപ്പെട്ടത്. വെട്ടേറ്റു പരുക്കേറ്റ ഇവരുടെ ഭര്‍ത്താവ് അബ്‌ദുള്‍ സാലി (65) ഗുരുതരാവസ്ഥയിലാണ്. വീടിനുള്ളിലാണ് ദമ്പതികളെ ആക്രമിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മോഷണശ്രമമെന്നാണ് പ്രാഥമിക നിഗമനം.

ഇന്നലെ രാവിലെ വളരെ നേരത്തെ തന്നെ അക്രമിസംഘം എത്തിയതായാണ് പോലീസിന്റെ നിഗമനം. അബ്‌ദുള്‍ സാലിയുടെ വീട്ടിലുണ്ടായിരുന്ന കാര്‍ മോഷണം പോയിട്ടുണ്ട്. കാറുമായി ഒരാള്‍ പോകുന്നത് തൊട്ടടുത്തുള്ള വീട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ദുരൂഹത നീക്കണമെങ്കില്‍ കാറുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണം. കാറിനു പിന്നാലെയാണ് അന്വേഷണസംഘം ഇപ്പോള്‍.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മടത്തുംമൂഴിയിലെ സിഐടിയു പ്രവർത്തകന്‍റെ കൊലപാതകം ; പോലീസുദ്യോഗസ്ഥരെ സിപിഎം ഭീഷണിപ്പെടുത്തുന്നുവെന്ന് വി എ...

0
പത്തനംതിട്ട : മടത്തുംമൂഴിയിലെ സിഐടിയു പ്രവർത്തകനായ ജിതിന്‍റെ കൊലപാതകത്തിൽ സത്യസന്ധരായ...

കാണാതായ വൃദ്ധയെ മരിച്ച നിലയിൽ കണ്ടെത്തി

0
മലപ്പുറം : മലപ്പുറം ചുങ്കത്തറയിൽ കാണാതായ വൃദ്ധയെ മരിച്ച നിലയിൽ കണ്ടെത്തി....

കൂടൽ ശ്രീദേവീക്ഷേത്രത്തിൽ ഉത്സവത്തിന് 27-ന് കൊടിയേറും

0
കൂടൽ : ശ്രീദേവീക്ഷേത്രത്തിൽ ഉത്സവത്തിന് 27-ന് കൊടിയേറും. മാർച്ച് അഞ്ചിനാണ്...