കോട്ടയം : താഴത്തങ്ങാടിയില്‍ യുവാവിന്റെ അടിയേറ്റ് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന ഷാനി മന്‍സിലില്‍ മുഹമ്മദ് സാലി (65) മരിച്ചു. മുഹമ്മദ് സാലിയുടെ ഭാര്യ ഷീബ ആക്രമണം നടന്ന ദിവസംതന്നെ കൊല്ലപ്പെട്ടിരുന്നു. ജൂണ്‍ ഒന്നിനാണ് താഴത്തങ്ങാടി മുഹമ്മദ് സാലി (65), ഷീബ (60) എന്നിവര്‍ ക്രൂരമായി ആക്രമിക്കപ്പെട്ടത്.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷീബ വീടിനുള്ളില്‍വെച്ചുതന്നെ കൊല്ലപ്പെടുകയായിരുന്നു. സംഭവത്തില്‍ പ്രതിയായ യുവാവിനെ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പിടികൂടിയിരുന്നു. താഴത്തങ്ങാടി പാറപ്പാടം വേളൂര്‍ കരയില്‍ മാലിയില്‍ പറമ്പില്‍ വീട്ടില്‍ മുഹമ്മദ് ബിലാല്‍ (23) ആയിരുന്നു അക്രമി. പണത്തിനു വേണ്ടിയാണ് വീട്ടില്‍ കയറി ഇരുവരെയും അക്രമിച്ചത് . അക്രമത്തിനു ശേഷം പോര്‍ച്ചില്‍ കിടന്ന കാറില്‍ കടന്നു കളയുകയായിരുന്നു പ്രതി.