Wednesday, July 2, 2025 6:17 am

130 -മത് മാരാമണ്‍ കണ്‍വന്‍ഷന് പമ്പയുടെ മണൽപ്പരപ്പിൽ തുടക്കം കുറിച്ചു

For full experience, Download our mobile application:
Get it on Google Play

മാരാമണ്‍ : ലോക പ്രസിദ്ധമായ മാരാമൺ കണ്‍വന്‍ഷന്റെ 130 -മത് മഹായോഗത്തിന് പമ്പയുടെ മണൽപ്പരപ്പിൽ തുടക്കം കുറിച്ചു. മാരാമണ്‍ മണല്‍പ്പുറത്ത് തയ്യാറാക്കിയ പന്തലില്‍ മലങ്കരയുടെ 22-ാം മാര്‍ത്തോമ്മായും മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനുമായ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പാ അദ്ധ്യക്ഷത വഹിച്ചു. സഭയിലെ തിരുമേനിമാരെ കൂടാതെ വിവിധ സഭകളുടെ മേല്‍പ്പട്ടക്കാരും ഉത്‌ഘാടന യോഗത്തിൽ സംബന്ധിച്ചു. അഖിലലോക സഭാ കൗണ്‍സില്‍ (WCC) ജനറല്‍ സെക്രട്ടറി റവ.പ്രൊഫ. ഡോ. ജെറി പിള്ളൈ (സ്വിറ്റ്‌സര്‍ലാന്‍ഡ്) മുഖ്യ സന്ദേശം നൽകി. ഫെബ്രുവരി 16 വരെ നടക്കുന്ന വിവിധ യോഗങ്ങളിൽ റവ.പ്രൊഫ. ഡോ. ജെറി പിള്ളൈ (സ്വിറ്റ്‌സര്‍ലാന്‍ഡ്), കൊളംബിയ തിയോളജിക്കല്‍ സെമിനാരി പ്രസിഡന്റ് റവ.ഡോ. വിക്ടര്‍ അലോയോ, ഡോ. രാജ്കുമാര്‍ രാംചന്ദ്രന്‍ (ന്യുഡല്‍ഹി) എന്നിവരും, സഭയിലെ തിരുമേനിമാരും മുഖ്യ പ്രാസംഗകര്‍ ആയിരിക്കും.

തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാവിലെ 7.30 നുള്ള ബൈബിള്‍ ക്ലാസ്സുകള്‍ക്ക് റവ.പ്രൊഫ. ഡോ. ജെറി പിള്ളൈയും ബുധന്‍ മുതല്‍ ശനി വരെയുള്ള  ബൈബിള്‍ ക്ലാസ്സുകള്‍ക്ക് റവ.ഏ.റ്റി.സഖറിയായും നേതൃത്വം നല്‍കും. രാവിലെ 7.30 മുതല്‍ 8.30 വരെ കുട്ടികള്‍ക്കുള്ള യോഗം സി.എസ്.എസ്.എമ്മിന്റെ നേതൃത്വത്തില്‍ കുട്ടിപ്പന്തലില്‍ നടക്കും. എല്ലാ ദിവസവും രാവിലത്തെ പൊതുയോഗം 9.30 ന് ഗാനശുശ്രൂഷയോടുകൂടി ആരംഭിക്കും.
തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ 2.30 ന് കുടുംബവേദി യോഗങ്ങള്‍ക്ക് പ്രമുഖ ഫാമിലി കൗണ്‍സിലര്‍മാരായ റീനാ ജോണ്‍, ഡോ.സിജിയ ബിനു എന്നിവര്‍ നേതൃത്വം നല്‍കും.  ഫെബ്രുവരി 12 ബുധനാഴ്ച രാവിലെ 9.30 ന് നടക്കുന്ന എക്യുമെനിക്കല്‍ സമ്മേളനത്തിന് അഖിലലോക സഭാ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി പ്രൊഫ. ഡോ. ജെറി പിള്ളൈ മുഖ്യ സന്ദേശം നല്‍കും. വിവിധ സഭകളിലെ മേല്‍പട്ടക്കാരും സംബന്ധിക്കും. ഉച്ച കഴിഞ്ഞുള്ള ലഹരിവിമോചന സമ്മേളനത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യ സന്ദേശം നല്‍കും. ബുധനാഴ്ച വൈകിട്ട് 6 മണിക്ക് സാമൂഹ്യ തിന്മകള്‍ക്കെതിരെയുള്ള പ്രത്യേക മീറ്റിംഗില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍ പ്രസംഗിക്കും.

വ്യാഴാഴ്ച ഉച്ച കഴിഞ്ഞും വെള്ളിയാഴ്ച ഉച്ച കഴിഞ്ഞും 2.30 മുതല്‍ 4 മണി വരെ സന്നദ്ധ സുവിശേഷക സംഘത്തിന്റെയും സേവികാസംഘത്തിന്റെയും പ്രത്യേക യോഗങ്ങളും ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2.30 മുതല്‍ 4 മണി വരെ സുവിശേഷപ്രസംഗസംഘത്തിന്റെ നേതൃത്വത്തിലുള്ള മിഷനറി യോഗവും നടക്കും. സേവികാസംഘ യോഗത്തില്‍  ആനി ജൂലാ തോമസ് ഐ.എ.എസ്. മുഖ്യസന്ദേശം നല്‍കും. എല്ലാ ദിവസവും സായാഹ്നയോഗങ്ങള്‍ വൈകിട്ട് 6 ന് ഗാനശുശ്രൂഷയോടുകൂടി ആരംഭിച്ച് 7.30 ന് സമാപിക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വൈകിട്ട് 4 മണിക്ക് യുവവേദി യോഗങ്ങളില്‍ മോസ്റ്റ് റവ. ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്താ, ജോണി ടോം വര്‍ഗ്ഗീസ് ഐ.എ.എസ്., ജോര്‍ജ്ജ് പുളിക്കന്‍ എന്നിവര്‍ മുഖ്യ പ്രസംഗകരായിരിക്കും.

ബുധന്‍ മുതല്‍ ശനിവരെ വൈകിട്ട് 7.30 മുതല്‍ 9 വരെ ഹിന്ദി & മറാഠി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷാ അടിസ്ഥാനത്തിലുള്ള പ്രത്യേക മിഷന്‍ ഫീല്‍ഡ് കൂട്ടായ്മകള്‍ നടക്കും.
സുവിശേഷ വേലയ്ക്കായി സമര്‍പ്പിക്കപ്പെട്ടവര്‍ക്കുള്ള പ്രതിഷ്ഠാ ശുശ്രൂഷ വെള്ളിയാഴ്ച രാവിലെ 7.30 ന് 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും ശനിയാഴ്ച രാവിലെ 7.30 ന് 12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കും വേണ്ടിയുള്ളത് കോഴഞ്ചേരി സെന്റ്‌ തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍ അഭിവന്ദ്യ തിരുമേനിമാരുടെ നേതൃത്വത്തില്‍ നടത്തപ്പെടും. 16-ാം തീയതി ഞായറാഴ്ച രാവിലെ 7.30 ന് മാരാമണ്‍, ചിറയിറമ്പ്, കോഴഞ്ചേരി പള്ളികളില്‍ വെച്ച് വി.കുര്‍ബ്ബാനയ്ക്ക് അഭിവന്ദ്യ തിരുമേനിമാര്‍ നേതൃത്വം നല്‍കും. ഞായറാഴ്ച ഉച്ച് കഴിഞ്ഞ് 2.30 ന് സമാപന സമ്മേളനത്തില്‍ മാര്‍ത്തോമ്മാ സുവിശേഷപ്രസംഗസംഘം പ്രസിഡന്റ് ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പാ അദ്ധ്യക്ഷത വഹിക്കും. ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ സമാപന സന്ദേശം നല്‍കും.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ വകുപ്പുകളും ത്രിതല പഞ്ചായത്തുകളും കണ്‍വന്‍ഷന്‍ ക്രമീകരണങ്ങളില്‍ സഹകരിക്കുന്നു. പൂര്‍ണ്ണമായും പരിസ്ഥിതി സൗഹൃദമായിട്ടാണ് മാരാമണ്‍ കണ്‍വന്‍ഷന്‍ ക്രമീകരണം ചെയ്യുന്നത്. ഒരു ലക്ഷം പേര്‍ക്കിരിക്കാവുന്ന പന്തലിൽ ആണ് കൺവൻഷൻ നടക്കുന്നത്. സഭയിലെ വിവിധ ഇടവകകൾ ആണ് കണ്‍വന്‍ഷന്‍ പന്തലും കുട്ടിപ്പന്തലും ഓല മേയുന്നതിന് നേതൃത്വം വഹിച്ചത്. സഭയുടേയും സുവിശേഷസംഘത്തിന്റേയും സഭയിലെ അനുഗ്രഹീത സംഘടനകളുടേയും നേതൃത്വത്തിലുള്ള വിവിധ സ്റ്റാളുകളും മണല്‍പ്പുറത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. സംഘത്തിന്റെ മിഷന്‍ ഫീല്‍ഡുകളുടെ പ്രവര്‍ത്തനങ്ങളെ വിശദീകരിക്കുന്ന എക്‌സിബിഷനും ക്രമീകരിക്കുന്നുണ്ട്. 101 ഗാനങ്ങള്‍ അടങ്ങിയ പാട്ടുപുസ്തകം തയ്യാറായിട്ടുണ്ട്. ഡി എസ്സ് എം സി യുടെ നേതൃത്വത്തിലുള്ള കണ്‍വന്‍ഷന്‍ ഗായകസംഘമാണ് ഗാനശുശ്രൂഷയ്ക്ക് ഗാനങ്ങള്‍ ആലപിക്കുന്നത്.

മാരാമണ്‍ കണ്‍വന്‍ഷന്റെ ആവശ്യത്തിലേക്ക് യാത്രക്കാരുടെ സൗകര്യത്തിനായി കെ.എസ്.ആര്‍.ടി.സി സ്‌പെഷ്യല്‍ സര്‍വീസുകള്‍ നടത്തുന്നതാണ്.
മാര്‍ത്തോമ്മാ സഭയുടെ മിഷനറി പ്രസ്ഥാനമായ സുവിശേഷ പ്രസംഗ സംഘമാണ് മാരാമണ്‍ കണ്‍വന്‍ഷന് നേതൃത്വം നല്‍കുന്നത്. ജനറല്‍ സെക്രട്ടറി റവ.എബി കെ. ജോഷ്വാ (ജനറല്‍ കണ്‍വീനര്‍), ട്രഷറാര്‍ ഡോ.എബി തോമസ് വാരിക്കാട്, ലേഖക സെക്രട്ടറി പ്രൊഫ.എബ്രഹാം പി. മാത്യു, റവ.ജിജി വര്‍ഗീസ്, സുവിശേഷ പ്രസംഗ സംഘം മാനേജ്‌മന്റ് കമ്മറ്റി അംഗങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ കൺവൻഷന്റെ സുഗമമായ നടത്തിപ്പിനായി പ്രവർത്തിച്ചു വരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചിന്ന സ്വാമി സ്റ്റേഡിയത്തിന്റെ ഫ്യൂസ് ഊരി കര്‍ണാടക വൈദ്യുതി ബോര്‍ഡ്

0
ബെംഗളൂരു : അഗ്‌നി ബാധയുണ്ടാകുന്ന പക്ഷം അവശ്യം ഉണ്ടായിരിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍...

വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

0
തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ്...

നിരവധി സേവനങ്ങൾക്ക് ഒറ്റ ആപ്പുമായി ഇന്ത്യൻ റെയിൽവേ

0
ന്യൂഡൽഹി : നിരവധി സേവനങ്ങൾക്ക് ഒറ്റ ആപ്പുമായി ഇന്ത്യൻ റെയിൽവേ. ടിക്കറ്റ്...

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ റോയൽ ട്രെയിൻ 2027 ഓടെ നിർത്തലാക്കുമെന്ന് റിപ്പോർട്ട്

0
ലണ്ടൻ : ചെലവ് ചുരുക്കലിന്റെ ഭാ​ഗമായി ബ്രിട്ടീഷ് രാജകുടുംബത്തിന്റെ റോയൽ ട്രെയിൻ...