അടൂർ : അടൂർ ചിറ്റുണ്ടയിൽ തരകൻ കുടുംബയോഗത്തിന്റെ 44 മത് വാർഷിക സമ്മേളനം വെള്ളക്കുളങ്ങര ചിറ്റുണ്ടയിൽ തരകൻ പ്രാർത്ഥനാലയത്തിൽ വെച്ച് നടന്നു. കണ്ണങ്കോട് മാർത്തോമ്മ ഇടവക വികാരി റവ. കെ.എം.മാത്യു വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജെയിംസ് രാജന്‍ അധ്യക്ഷത വഹിച്ചു. വൈദിക ശുശ്രൂഷയിൽ 50 വർഷം പൂർത്തിയാക്കിയ റവ. നൈനാൻ ജേക്കബ്, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട സാം വാഴോട്ട്, കെൽട്രോൺ മാനേജിംഗ് ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ട ഇ. കെ.ജേക്കബ് തരകൻ എന്നിവരെ യോഗത്തില്‍ ആദരിച്ചു. 2024- 25 വർഷങ്ങളിൽ വിദ്യാഭ്യാസ മേഖലകളിൽ മികച്ച വിജയം കരസ്ഥമാക്കിയവർക്ക് ക്യാഷ് അവാർഡുകളും എൻഡോവ്മെന്റുകളും മൊമെന്റോകളും നല്‍കി.
വിവിധ കലാപരിപാടികൾ അവതരിപ്പിച്ച കുട്ടികൾക്കും കുടുംബാംഗങ്ങൾക്കും പ്രത്യേക സമ്മാനങ്ങള്‍ നല്‍കി. റവ. നൈനാൻ ജേക്കബ്, രക്ഷാധികാരി ബാബു ജോർജ് തറമംഗലം, ജോൺ എം ജോർജ്, കുടുംബയോഗം ജനറൽ സെക്രട്ടറി അടൂർ സുഭാഷ് കുരിക്കേത്ത്, ട്രഷറർ ഡിറ്റി ലോൺ, വൈസ് പ്രസിഡണ്ട് മാത്യു അലക്സാണ്ടർ, സാം വാഴോട്ട്, ഇ. കെ. ജേക്കബ് തരകൻ, നാൻസി സാം, ആർട്ടിസ്റ്റ് കെ.സി.രാജു, വിബി ഗിവർഗീസ്, ജയ ഷിബു എന്നിവർ പ്രസംഗിച്ചു.