വിമാന സർവീസുകളും മാനസ സരോവർ യാത്രയും പുനരാരംഭിക്കും : ചൈന

For full experience, Download our mobile application:
Get it on Google Play

ബീജിംഗ്: കൊവിഡ് കാലത്ത് ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ നിർത്തിവച്ച നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാൻ ധാരണയായി. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും ചൈനീസ് വിദേശകാര്യ ഉപമന്ത്രി സുൻ വെയ്‌ഡോംഗും നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് തീരുമാനം. വേനൽക്കാലം മുതൽ നിലവിലുള്ള കരാറുകൾ പ്രകാരം കൈലാസ് മാനസ സരോവർ യാത്ര പുനരാരംഭിക്കാനും യോഗം തീരുമാനിച്ചു. ഞായറാഴ്ചയാണ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി മിസ്രി ചൈനയിലെത്തിയത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ നേരത്തെ ബീജിംഗിൽ വച്ച് ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ്യിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നയതന്ത്ര ശ്രമങ്ങൾ ഇരട്ടിയാക്കാനും വിവിധ പരിപാടികൾ നടത്താനും തീരുമാനിച്ച യോഗം ചർച്ചകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കും. ജനങ്ങൾ തമ്മിലുള്ള ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നതിനും ഉചിതമായ നടപടികൾ സ്വീകരിക്കാനും ഇരുപക്ഷവും സമ്മതിച്ചു. ഇന്ത്യ-ചൈന നയതന്ത്ര ബന്ധം സ്ഥാപിതമായതിന്റെ 75 -ാം വാർഷികം ഇക്കൊല്ലം ആചരിക്കുമെന്നും യോഗത്തിനു ശേഷം അറിയിച്ചു. 2024 ഒക്ടോബറിൽ റഷ്യയിലെ കസാനിൽ, പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും നടത്തിയ കൂടിക്കാഴ്ചയാണ് നയതന്ത്ര ചർച്ചകൾ വേഗത്തിലാക്കാൻ സഹായിച്ചത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ദിര കട്ട് അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധം ; കെ.എൻ. ബാലഗോപാൽ

0
തിരുവനന്തപുരം: പവര്‍കട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ എന്‍...

പി.കെ. കുഞ്ഞാലിക്കുട്ടിയെ അപമാനിച്ചെന്ന് ആരോപണം; യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി യൂത്ത് ലീഗ്

0
മലപ്പുറം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി...

ട്രാഫിക് ഡിവൈഡർ തൂണുകൾ തകർന്നു ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടഭീഷണി

0
റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അതീവ അപകട മേഖലയായ സ്ഥലങ്ങളില്‍...

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...