തലവടി കാഞ്ഞിരപ്പള്ളിൽ കുടുംബയോഗം 52-ാം വാർഷിക സമ്മേളനം നടന്നു

For full experience, Download our mobile application:
Get it on Google Play

എടത്വ: ആരോഗ്യകരമായ കുടുംബബന്ധങ്ങൾക്ക് എല്ലാ കുടുംബാംഗങ്ങളിലും സ്നേഹത്തിന്റെയും സുരക്ഷിതത്വത്തിന്റെയും വികാരം വളർത്തിയെടുക്കാൻ കഴിയണമെന്ന് തലവടി കാഞ്ഞിരപ്പള്ളിൽ കുടുംബയോഗം രക്ഷാധികാരി ബിഷപ്പ് തോമസ് സാമുവേൽ വാലയിൽ പറഞ്ഞു  കുടുംബയോഗം 52-ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട്  സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതം പൂർണ്ണ വൃത്തത്തിലേക്ക് തിരിയുമ്പോൾ പ്രായമായ മാതാപിതാക്കളെ പരിചരിച്ച് സമ്മാനം തിരിച്ചടയ്ക്കാൻ കുട്ടികൾക്ക് പലപ്പോഴും അവസരമുണ്ട്. ഊഷ്മളവും കരുതലുള്ളതുമായ ഒരു കുടുംബത്തിന്റെ ഭാഗമാകുക എന്നത് തന്നെ ഒരു വലിയ വികാരമാണെന്നും ബിഷപ്പ് പറഞ്ഞു.

പ്രസിഡന്റ് റവ.പ്രെയ്സ് തൈപറമ്പിൽ അധ്യക്ഷത വഹിച്ചു. ജോർജ്ജ് കോശി മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി അലക്സ് പി.തോമസ് വാർഷിക റിപ്പോർട്ടും ട്രഷറാർ അരുൺ ഈപ്പന്‍ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് റവ. ജോൺസൺ അലക്സാണ്ടർ മാടവന, റവ. ജോൺ ഐസക്ക് എന്നിവര്‍ പ്രസംഗിച്ചു. ഉപ രക്ഷാധികാരി ജോഷി ജോസഫ് മണ്ണിപറമ്പിൽ, വർക്കിംഗ് പ്രസിഡന്റ് ടി.ഇ ചെറിയാൻ, കൺവീനർ ജേക്കബ് പി.ജോൺ മാടവന, സുജി ചെറിയാൻ വർഗ്ഗീസ്, റോയി ജോർജ്ജ് ഏബ്രഹാം എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നല്‍കി. കോയിപ്രം ബ്ളോക്ക് പഞ്ചായത്ത് പ്ളാങ്കമൺ ഡിവിഷനിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുടുംബയോഗം എക്സിക്യൂട്ടീവ് അംഗം മിനി സെബാസ്റ്റ്യനെയും 3424 പേജുള്ള ബൈബിൾ കൈഎഴുത്തുപ്രതി തയ്യാറാക്കിയ തൈപറമ്പിൽ ചെറിയാൻ മാമ്മനെയും ചടങ്ങിൽ അനുമോദിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും നടന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...