എട്ടാമത് കുട്ടിക്കാനം രാജ്യാന്തര ചലച്ചിത്രമേള ജനുവരി 28 മുതൽ 30 വരെ

For full experience, Download our mobile application:
Get it on Google Play

പീരുമേട്: കുട്ടിക്കാനം മരിയൻ കോളേജിലെ മാധ്യമപഠന വിഭാഗവും മെഡിയോസ് ടോക്കീസ് ഫിലിം സൊസൈറ്റി കുട്ടിക്കാനവും കേരളാ സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെയും ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എട്ടാമത് കുട്ടിക്കാനം രാജ്യാന്തര ചലച്ചിത്രമേള (കിഫ്) ന് തിരിതെളിഞ്ഞു. പ്രശ്സ്ത എഴുത്തുകാരനും സംവിധായകനും നടനുമായ മധുപാൽ മേള ഉദ്ഘാടനം ചെയ്തു. യോഗത്തിന് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. അജിമോൻ ജോർജ് അധ്യക്ഷത വഹിച്ചു.

ലഹരിയുടെ അടിമത്വത്തിൽ നിന്ന് വിജയിച്ചു കരകയറിയവരുടെ കഥകളാണ് ഹോപ്പ് എന്ന് പേരിട്ടിരിക്കുന്ന കിഫിൻ്റെ എട്ടാം പതിപ്പിൻ്റെ പ്രമേയം. മുൻ വർഷങ്ങളിൽ ഫെസ്റ്റിവലിലെ സജീവ സാന്നിധ്യമായിരുന്ന മുൻ എംഎൽഎ വാഴൂർ സോമനെ ചടങ്ങിൽ ആദരവോടെ അനുസ്മരിച്ചു. കുട്ടിക്കാനം മരിയൻ കോളേജിലെ മാധ്യമ പഠന വിഭാഗത്തിൻറെ പ്രസാധക സംരംഭമായ മാക്കോൺ ബുക്സിന്റെ ആദ്യ ബുക്കായ “ഫിലിമിക്ക് നരേറ്റീവ് ഓഫ് ഹോപ്പ് ” എന്ന പുസ്തകവും ചടങ്ങിൽ പ്രസിദ്ധീകരിച്ചു. പുസ്തകത്തിൻ്റെ ആദ്യ പ്രതി സംവിധായകൻ മധുപാൽ പ്രിൻസിപ്പൽ അജിമോൻ ജോർജിൽ നിന്ന് ഏറ്റുവാങ്ങി. കോളേജ് ഐ ക്യൂ എ സി എക്സിക്യൂട്ടീവ് മെമ്പർ ബി രാധാകൃഷ്ണ പിള്ള പുസ്തകം പരിചയപ്പടുത്തി സംസാരിച്ചു. മേളയുടെ ഫെസ്റ്റിവൽ ബുക്കിൻ്റെ പ്രസദീകരണം കോളേജ് ഡെപ്യൂട്ടി അഡ്മിനിസ്ട്രേട്ടർ ഫാ. അജോ പേഴുംകാട്ടിൽ പീരുമേട് പഞ്ചായത്ത് പ്രസിഡൻ്റ് ശാന്തി രമേശിന് ആദ്യ പ്രതി നൽകി പ്രസിദ്ധീകരിച്ചു.

മാധ്യമ വിഭാഗം തലവൻ ഫാ. സോബി തോമസ് കന്നാലിൽ സ്വാഗതമർപ്പിച്ച ചടങ്ങിൽ അഡ്മിനിസ്ട്രേട്ടർ ഫാ. തോമസ് ഏബ്രഹാം, സെപ്യൂട്ടി അഡ്മിനിസ്ട്രേർ ഫാ. അജോ പേഴുംകാട്ടിൽ, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി കോട്ടയം റീജിയണൽ കോ-ഓർഡിനേറ്റർ ഷാജി അമ്പാട്ട്, മേളയുടെ ആർട്ടിസ്റ്റിക്ക് ഡയറക്ടർ ആൻസൻ തോമസ്, സ്റ്റുഡൻ്റ് കോഡിനേറ്റേഴ്സ് ഫെബിൻ ജെയ്മോൻ, ശീതൾ റെജി, ഫിസ ഫാത്തിമ, മെഡിയോസ് ടോക്കീസ് ഫിലിം സൊസൈറ്റിയുടെ അധ്യക്ഷ അക്സാ അന്നാ ഷിബു എന്നീവർ സംസാരിച്ചു. മാധ്യമ പഠന വിഭാഗം ഡയറക്ടർ പ്രൊഫ. എം വിജയകുമാർ യോഗത്തിന് നന്ദി അർപ്പിച്ചു.

3 ദിവസങ്ങളിലായി നടക്കുന്ന മേളയിൽ രാജ്യാന്തര ചിത്രങ്ങൾ ഉൾപ്പെടെ 15 സിനിമകൾ പ്രദർശിപ്പിക്കും. മേളയുടെ മൂന്നാം ദിവസം ലഹരി ഉപയോഗിക്കുന്നവരോട് പൊതു സമൂഹത്തിനുള്ള സമീപനം എന്ന വിഷയത്തിൽ ഓപ്പൺ ഫോറം സംഘടിപ്പിക്കും. സംവിധായകൻ പ്രജേഷ് സെൻ മേളയുടെ ഓപ്പൺ ഫോറത്തിൽ പങ്കെടുത്ത് സംസാരിക്കും. മേളയുടെ ഭാഗമായി 29 ന് പ്രശ്സ്ത നാടൻ പാട്ട് കലാകാരി പ്രസീദാ ചാലക്കുടി നയിക്കുന്ന നാടൻ പാട്ട് പരിപാടിയും അരങ്ങേറും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...