Friday, February 14, 2025 7:24 am

റിപ്പോർട്ടർ ചാനലിനെതിരായ പോക്‌സോ കേസിൽ മുൻകൂർ ജാമ്യം തേടി പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സ്‌കൂൾ കലോത്സവ റിപ്പോർട്ടിംഗുമായി ബന്ധപ്പെട്ട പോക്സോ കേസിൽ മുൻകൂർ ജാമ്യം തേടി പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു. കലോത്സവ റിപ്പോർട്ടിംഗിനിടെയുണ്ടായ ദ്വയാർഥ പ്രയോഗവുമായി ബന്ധപ്പെട്ട റിപ്പോർട്ടർ ചാനലിനെതിരായ പോക്‌സോ കേസിൽ കൺസൾട്ടിംഗ് എഡിറ്റർ അരുൺകുമാർ, റിപ്പോർട്ടർ ഷഹബാസ് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. ചാനലിനെതിരായ ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. വാർത്താ അവതരണത്തിനിടയിൽ അവതാരകനും റിപ്പോർട്ടർമാരും തമ്മിൽ സംസാരിക്കുന്നതിനിടെയുണ്ടായ പരാമർശങ്ങൾ ലൈംഗിക ചുവയോടെയുള്ള ദ്വയാർഥ പ്രയോഗമായി വ്യാഖ്യാനിക്കുന്നുവെന്നാണ് ഹർജിയിലെ വാദം.

റിപ്പോർട്ടർ ചാനൽ എഡിറ്റര്‍ അരുൺ കുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കേസ് എടുത്തിരിക്കുന്നത്. തിരുവനന്തപുരം കൺഡോൺമെന്റ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. റിപ്പോര്‍ട്ടര്‍ ചാനലിലെ ജേണലിസ്റ്റ് ഷഹബാസ് കേസിൽ രണ്ടാം പ്രതിയാണ്. കണ്ടാലറിയാവുന്ന ഒരാളെ മൂന്നാം പ്രതിയായും ഉൾപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ ശിശുക്ഷേമ സമിതി ഡിജിപിക്ക് നൽകിയ പരാതി ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ദ്വയാർഥത്തത്തിൽ സംസാരിച്ചതടക്കമാണ് കുറ്റം. മൂന്ന് വര്‍ഷം മുതൽ ഏഴ് വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജ്വ​ല്ല​റി​യി​ൽ ​നി​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച് രാ​ജ്യം വി​ടാ​ൻ ശ്ര​മി​ച്ച മൂ​ന്നു​പേ​ർ പിടിയിൽ

0
മ​സ്ക​ത്ത് : ജ്വ​ല്ല​റി​യി​ൽ ​നി​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച് രാ​ജ്യം വി​ടാ​ൻ ശ്ര​മി​ച്ച...

പുതിയ ആദായനികുതി ബിൽ സ​ങ്കീ​ർ​ണ​ത​ക​ളും വ്യ​വ​ഹാ​ര സാ​ധ്യ​ത​ക​ളും പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കു​ന്ന​ത്

0
ന്യൂ​ഡ​ൽ​ഹി : സ​ങ്കീ​ർ​ണ​ത​ക​ളും വ്യ​വ​ഹാ​ര സാ​ധ്യ​ത​ക​ളും പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കു​ന്ന​താ​ണ് ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച...

വ​ൻ​തോ​തി​ലു​ള്ള മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി

0
മ​സ്ക​ത്ത് : നി​സ്‍വ​യി​ൽ വ​ൻ​തോ​തി​ലു​ള്ള മ​യ​ക്കു​മ​രു​ന്ന് റോ​യ​ൽ ഒ​മാ​ൻ പോലീസ് പി​ടി​കൂ​ടി....

കാർ ഇടിച്ച് 9വയസുകാരി കോമയിൽ ആവുകയും മുത്തശ്ശി മരിക്കുകയും ചെയ്ത കേസിൽ ഇന്ന് കുറ്റപത്രം...

0
കോഴിക്കോട് : വടകരയിൽ കാർ ഇടിച്ച് 9വയസുകാരി ദൃഷാന കോമയിൽ ആവുകയും...