പത്തനംതിട്ട : പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ പ്രതി പോലീസ് അറിയാതെ മുങ്ങി. കുടുംബ വഴക്കിനെ തുടർന്നു പിതാവിനെ കയ്യേറ്റം ചെയ്തെന്ന പരാതിയിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. മറ്റ് കേസുകള്‍ ഒന്നുമല്ലാത്തതിനാല്‍ ലോക്ക പ്പില്‍ ഇടാതെ പ്രതിയെ ഇടനാഴിയില്‍ ഇരുത്തുകയായിരുന്നു.
പുലർച്ചെ 3 മണിയായപ്പോൾ മൂത്രം ഒഴിക്കാനായി പുറത്തിറങ്ങിയ പ്രതി, പൊലീസ് ശ്രദ്ധിക്കുന്നില്ലെന്നു കണ്ടപ്പോൾ കടന്നുകളയുകയായിരുന്നു. അരമണിക്കൂർ ആയിട്ടും കാണാതായതോടെ പോലീസിന് പ്രതി മുങ്ങി എന്ന് മനസിലായി. തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. ഇതിനോടകം തന്നെ ഉയര്‍ന്ന ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചിരുന്നു. പിന്നിട് ഇയാളുടെ ഭാര്യയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി. പ്രതി തിരിച്ചെത്തിയാല്‍ കേസ് എടുക്കില്ലെന്നും ജാമ്യത്തില്‍ വിട്ടയക്കാമെന്നും പോലീസ് ഭാര്യക്ക് വാക്ക് കൊടുത്തു. തുടർന്ന് അവരെ കൊണ്ട് പ്രതിയെ ഫോണിൽ വിളിപ്പിക്കുകയായിരുന്നു. 7.30ന് പ്രതി തിരിച്ച് സ്റ്റേഷനിൽ എത്തി.