കുന്നംകുളം പെരുമ്പിലാവില്‍ പൂട്ടിയിട്ട വീട് തകര്‍ത്ത് വന്‍ കവര്‍ച്ച നടത്തിയ കേസില്‍ പ്രതിയെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: കുന്നംകുളം പെരുമ്പിലാവില്‍ പൂട്ടിയിട്ട വീട് തകര്‍ത്ത് വന്‍ കവര്‍ച്ച നടത്തിയ കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. കര്‍ണാടക ഭദ്രാവതി സ്വദേശി ഷാഹിദ് (24) നെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനില്‍കുമാര്‍ ടി. മേപ്പിള്ളിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പെരുമ്പിലാവ് സ്വദേശിയായ അക്ബറിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് മോഷണം നടന്നത്. ഓഗസ്റ്റ് രണ്ടിന് വൈകീട്ട് ആറിനും രാത്രി 8.30നും ഇടയിലാണ് സംഭവം നടന്നത്. വീടിന്റെ മുന്‍വശത്തെ വാതിലിന്റെയും അലമാരയുടെയും പൂട്ടുകള്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്.

അലമാരയില്‍ സൂക്ഷിച്ചിരുന്ന ബാഗില്‍നിന്ന് 13.5 പവന്‍ സ്വര്‍ണാഭരണങ്ങള്‍, 10,000 രൂപ, 2,000 രൂപ വിലമതിക്കുന്ന സണ്‍ഗ്ലാസ് എന്നിവ കവര്‍ന്നു. കൂടാതെ വാഹനത്തിന്റെ ആര്‍.സി. ബുക്ക്, ആധാര്‍ കാര്‍ഡ്, എ.ടി.എം. കാര്‍ഡ്, പാന്‍ കാര്‍ഡ് തുടങ്ങിയ സുപ്രധാന രേഖകളും മോഷ്ടാവ് അപഹരിച്ചു. ഏകദേശം 13,62,000 രൂപയുടെ നഷ്ടമാണ് ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് അക്ബറിന്റെ സഹോദരി സുഹറ ഷംസുദ്ദീന്‍ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

180 കി.മീ വേഗതയിൽ കുതിച്ച് വന്ദേ ഭാരത്

0
ന്യൂഡൽഹി: മണിക്കൂറിൽ 180 കിലോമീറ്റർ അതിവേഗത്തിൽ ട്രാക്കിലൂടെ കുതിച്ചാണ് പുതിയ...

വീട്ടുമുറ്റത്തെ കാര്‍പോര്‍ച്ചില്‍ സുരക്ഷിതമായി നിര്‍ത്തിയിരുന്ന ബൈക്ക് മോഷണം പോയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

0
മലപ്പുറം: വീട്ടുമുറ്റത്തെ കാര്‍പോര്‍ച്ചില്‍ സുരക്ഷിതമായി നിര്‍ത്തിയിരുന്ന ബൈക്ക് മോഷണം പോയ സംഭവത്തില്‍...

ഉടമസ്ഥതയിലല്ലാത്ത കാർ വിൽപനയ്ക്കെന്ന വ്യാജേന ഒഎൽഎക്സിൽ പരസ്യം നൽകി പണം തട്ടിയെന്ന പരാതിയിൽ യുവാവിനെതിരെ...

0
കിഴക്കമ്പലം: സ്വന്തം ഉടമസ്ഥതയിലല്ലാത്ത കാർ വിൽപനയ്ക്കെന്ന വ്യാജേന ഓൺലൈൻ പ്ലാറ്റ്‌ഫോമായ ഒഎൽഎക്സിൽ...

മില്‍മ എറണാകുളം മേഖലാ യൂണിയന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

0
കൊച്ചി: മില്‍മ എറണാകുളം മേഖലാ യൂണിയന്‍ വിവിധ മേഖലകളിലേക്കുള്ള അവാര്‍ഡുകള്‍...