ഗള്‍ഫില്‍ നിന്നും വന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: ഗള്‍ഫില്‍ നിന്നും വന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍. അകലാട് എം.ഐ.സി സ്‌കൂള്‍ റോഡിന് സമീപത്തുള്ള മുഹമ്മദ് സഫ്‌വാന്‍ (30), അകലാട് സ്വദേശി ഷെഹീന്‍ (29), പുന്നയൂര്‍ക്കുളം അണ്ടത്തോട് സ്വദേശി നെദീം ഖാന്‍ (29), അകലാട് സ്വദേശി ആഷിഫ് ഫഹ്‌സാന്‍ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എടക്കഴിയൂര്‍ മഞ്ചറമ്പത്ത് വീട്ടില്‍ അലി മകന്‍ ഷനൂപിനെയാണ് പ്രതികള്‍ രണ്ടു ദിവസത്തോളം തടങ്കലില്‍ വെച്ച് മര്‍ദ്ദിച്ചത്. ഗള്‍ഫില്‍നിന്നും കടത്തികൊണ്ടുവന്ന സ്വര്‍ണത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് പ്രതികള്‍ യുവാവിനെ തട്ടിക്കൊണ്ടുപോയത്. എടക്കഴിയൂരുള്ള വീട്ടില്‍നിന്നും യുവാവിനെ തട്ടിക്കൊണ്ടുവന്ന് ഗുരുവായൂര്‍ കിഴക്കേ നടയിലുള്ള ലോഡ്ജില്‍ തടങ്കലില്‍ വെച്ചും വാടാനപ്പിള്ളി ബീച്ചിലും വെച്ച് മര്‍ദ്ദിച്ച കേസിലാണ് നാലു പ്രതികള്‍ പിടിയിലായത്. ചാവക്കാട് എസ്.എച്ച്.ഒ. വി.വി. വിമലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഗുരുവായൂരുള്ള ലോഡ്ജില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. എസ്.ഐമാരായ പി.എസ്. അനില്‍കുമാര്‍, എസ്. വിഷ്ണു, സി.പി.ഒമാരായ ഷിഹാബ്, ജി. അരുണ്‍, രജിത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പാലത്തിൽ നിന്ന് പമ്പാ നദിയിൽ ചാടിയ ആളെ കണ്ടെത്താനായില്ല : തെരച്ചിൽ തുടരുന്നു

0
റാന്നി : റാന്നി പാലത്തിൽ നിന്ന് പമ്പാനദിയിലേക്ക് ചാടിയ ആൾക്കായി പോലീസും...

മല്ലപ്പള്ളി 863 ആം നമ്പർ എസ്.എൻ.ഡി.പി. ശാഖ ഗുരുദേവ ക്ഷേത്രത്തിൽ ചതയദിന സമ്മേളനം നടന്നു

0
മല്ലപ്പള്ളി : 172 മത് ഗുരുദേവജയന്തിയോടനുബന്ധിച്ച് മല്ലപ്പള്ളി 863 ആം നമ്പർ...

അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ പെറ്റമ്മ വിറ്റത് 70,000 രൂപയ്ക്ക് ; യുവതി അറസ്റ്റിൽ

0
മാലേഗാവ്: അഞ്ച് ദിവസം മാത്രം പ്രായമുള്ള നവജാതശിശുവിനെ 70,000 രൂപയ്ക്ക്...

പരീക്ഷകളിൽ തോൽക്കുന്നവരുടെ മാർക്ക് ഷീറ്റിൽ നിന്നും ‘ഫെയിൽ’ എന്ന വാക്ക് ഒഴിവാക്കാൻ ഒരുങ്ങി ബിഹാർ...

0
പട്‌ന: പത്തിലെയും പന്ത്രണ്ടിലെയും ബോർഡ് പരീക്ഷകളിൽ തോൽക്കുന്നവരുടെ മാർക്ക് ഷീറ്റിൽ...