രാത്രിയിൽ വീട് കുത്തി തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് രാത്രിയിൽ വീട് കുത്തി തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. ആലപ്പുഴ മുനിസിപ്പാലിറ്റി കനാൽ വാർഡിൽ കാഞ്ഞിക്കൽ വീട്ടിൽ ജസ്റ്റിൻ (സെബാസ്റ്റ്യൻ -46) ആണ് പട്ടണക്കാട് പോലീസിന്‍റെ പിടിയിലായത്. പരാതിയെ തുടർന്ന് പോലീസ് ശാസ്ത്രീയ മാർഗ്ഗങ്ങളിലൂടെ പരിശോധിച്ചും മറ്റു സ്റ്റേഷനുകളിൽ സമാന രീതിയിലുള്ള കുറ്റകൃത്യം ചെയ്ത പ്രതികളെ കുറിച്ച് അന്വേഷണവും നടത്തിയിരുന്നു. തുടർന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.

ജസ്റ്റിനെതിരെ ആലപ്പുഴ, എറണാകുളം ജില്ലകളിൽ കേസുകൾ നിലവിലുണ്ട്. മോഷണം നടത്തിയതിനുശേഷം പ്രതി പലസ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. പട്ടണക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നിതിൻ രാജ് പട്ടണക്കാട് പോലീസ് സ്റ്റേഷനിലെ സിപിഒ മാരായ ഷൈൻ, പ്രവീൺ ചേർത്തല ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ സ്ക്വാഡ് അംഗങ്ങളായ അരുൺ, പ്രവീഷ്, അനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിൽനിന്ന് 16 മലയാളികൾ കൂടി നാട്ടിലേക്ക് മടങ്ങി ; ഇനി കണ്ടെത്താനുള്ളത് ഏഴ് മലയാളികളെ

0
ന്യൂഡൽഹി: നേപ്പാളിൽ കുടുങ്ങിയ 16 മലയാളികൾ സുരക്ഷിതരായി തിരികെ മടങ്ങിയെന്ന് മുഖ്യമന്ത്രി...

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....