ലഖ്നൗ: അതീഖ് അഹമ്മദിനെയും സഹോദരന്‍ അഷ്റഫ് അഹമ്മദിനെയും കൊല്ലപ്പെടുത്തിയത് പ്രശസ്തരാവാന്‍ വേണ്ടിയെന്ന് പ്രതികള്‍. എഫ്.ഐ.ആറിലാണ് ഇക്കാര്യമുള്ളത്. കുറ്റവാളികളെന്ന നിലയില്‍ പേരെടുക്കാനാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതികളുടെ മൊഴി. ലവ്ലേഷ് തിവാരി, സണ്ണി സിങ്, അരുണ്‍ മൗര്യ എന്നിവരാണ് അറസ്റ്റിലായത്. കൊലയാളികള്‍ക്ക് വീടുമായി ഒരു ബന്ധവുമില്ലെന്നാണ് മൂന്നു പേരുടെയും കുടുംബാംഗങ്ങള്‍ പറയുന്നത്.മകന്‍ ലഹരിക്ക് അടിമയാണെന്ന് ലവ്ലേഷ് തിവാരിയുടെ പിതാവ് യഗ്യാ തിവാരി പറഞ്ഞു.
ഇന്നലെ രാത്രിയാണ് രാഷ്ട്രീയക്കാരനായ ആതിഖ് അഹമ്മദും സഹോദരന്‍ അഷ്‌റഫും കൊല്ലപ്പെട്ടത്. ഇവര്‍ മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന പ്രയാഗ്രാജില്‍ എത്തുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ അഹമ്മദിനെയും സഹോദരന്‍ അഷ്റഫിനെയും ഇവര്‍ വെടിയുതിര്‍ത്തു. മൂന്ന് പേര്‍ക്കും ക്രിമിനല്‍ രേഖകളുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു.