വീട്ടിൽ ആരുമില്ലെന്ന് ഉറപ്പുവരുത്തി ; യൂട്യൂബറുടെ വീട്ടിൽ കവർച്ച നടത്തിയ പ്രതികൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്വർണവും പണവും പ്രദർശിപ്പിച്ച് വീഡിയോയിട്ടതിന് പിന്നാലെ യൂട്യൂബറുടെ വീട്ടിലെ 118 പവൻ കവർന്ന സംഭവത്തിൽ നാല് പേർ പിടിയിൽ. ശ്രീവൈകുണ്ഠം സ്വദേശി ഇസക്കി പാണ്ടി (30), മുരുകൻ (28), ആലംകുളം സ്വദേശി മുരുകേശൻ (30), തിമ്മരാജപുരം സ്വദേശി തങ്കപാണ്ടി (39) എന്നിവരെയാണ് തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 98 പവൻ ആഭരണങ്ങൾ പിടിച്ചെടുത്തു. 24-ന് രാത്രിയാണ് നാഗർകോവിലിനു സമീപം തമ്മട്ടുകോണത്ത് വി.ഐ.പി ഗാർഡനിൽ താമസിക്കുന്ന വ്യവസായിയായ വിനോദ് കുമാറിന്‍റെയും യൂട്യൂബർ മധുമിതയുടെയും വീട്ടിൽനിന്ന് 118 പവൻ സ്വർണവും പണവും മോഷണം പോയത്. മധുമിത കഴിഞ്ഞദിവസം പൂജാമുറിയിൽ തങ്ങളുടെ സമ്പത്ത് പ്രദർശിപ്പിച്ചുകൊണ്ടുള്ള ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. കൂടാതെ കുഞ്ഞിനെ നോട്ടുകൾ കൊണ്ട് അഭിഷേകം നടത്തുന്ന വീഡിയോകളും പ്രചരിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് വീട്ടിൽ കവർച്ച നടന്നതെന്ന് പരാതിയിൽ പറയുന്നു.

സിസിടിവികൾ ഉൾപ്പെടെ സ്ഥാപിച്ചിട്ടുള്ള അതീവ സുരക്ഷാ മേഖലയിൽ താമസിക്കുന്ന ഇവരുടെ വീടിന്‍റെ പിൻവാതിൽ തകർത്താണ് മോഷ്ടാക്കൾ വീട്ടിനുള്ളിൽ പ്രവേശിച്ചത്. തുടർന്ന് രാജഗമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. സിസിടിവിയും ഫോൺകോളുകളും ഉൾപ്പെടെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പ്രതികളുടെ വിവരം ലഭിച്ചു. കേസുമായി ബന്ധപ്പെട്ട് 160 സിസിടിവി ദൃശ്യങ്ങളും 35 സി.ഡി.ആർ പരിശോധനയും നടത്തി. വിശദമായ അന്വേഷണത്തിനൊടുവിലാണ് നാല് പേരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആറ് മാസമായി മധുമിത പോസ്റ്റ് ചെയ്ത വീഡിയോകൾ കണ്ട ശേഷമാണ് അവർ കവർച്ച ആസൂത്രണം ചെയ്തത്. കാർ ഇല്ലെങ്കിൽ വീട്ടിൽ ആരും ഉണ്ടാകില്ലെന്ന് അവർ ഉറപ്പുവരുത്തിയെന്നും പോലീസ് പറഞ്ഞു. ബാക്കി സ്വർണം എന്ത് ചെയ്തെന്നതടക്കം പോലീസ് പരിശോധിച്ച് വരികയാണ്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും മറ്റ് മോഷണങ്ങളുമായി ബന്ധമുണ്ടോയെന്നും കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. കണ്ടെടുത്ത സ്വർണാഭരണങ്ങൾ മുഴുവനും ഒരേ സ്ഥലത്ത് നിന്നും മോഷ്ടിക്കപ്പെട്ടതാണോ എന്നറിയാൻ ഉടമസ്ഥത സംബന്ധിച്ചും പരിശോധന നടക്കുകയാണ്.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അപകീർത്തികരമായ പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന മഞ്ജു വാര്യരുടെ പരാതി ; സംവിധായകൻ സനൽകുമാർ ശശിധരൻ...

0
കൊച്ചി: അപകീർത്തികരമായ പോസ്റ്റുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നടി മഞ്ജു വാര്യർ നൽകിയ...

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. മധ്യപ്രദേശില്‍ നിന്നുള്ള 200...

സംസ്ഥാന വഖഫ് ബോർഡിൽ അമുസ്‍ലിം നിയമനം : ഹര്‍ജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

0
കൊച്ചി: സംസ്ഥാന വഖഫ് ബോർഡിൽ അമുസ്‍ലിംകളെ നിയമിക്കാത്ത നടപടി ചോദ്യം ചെയ്ത്...

റിസോർട്ട് ജീവനക്കാരിയുടെ കൊലപാതകം : കാരണം പ്രണയനൈരാശ്യമെന്ന് പോലീസ് ; പ്രതി ജിത്തുവിന്റെ അറസ്റ്റ്...

0
കോഴഞ്ചേരി: കോഴഞ്ചേരിയിലെ റിസോർട്ട് ജീവനക്കാരി ദിൻഷയുടെ കൊലപാതകത്തിൽ പ്രതി ജിത്തുവിന്റെ അറസ്റ്റ്...